തൊടീക്കളം ശിവക്ഷേത്രം ചുമർചിത്രസംരക്ഷണം ഉദ്ഘാടനം

കൂത്തുപറമ്പ്: കേരളത്തിലെ 108 പൗരാണികകേന്ദ്രങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതികൾ തയാറാക്കിയതായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കൂത്തുപറമ്പിനടുത്ത തൊടീക്കളം ശിവക്ഷേത്രത്തിലെ ചുമർചിത്ര സംരക്ഷണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. യുനസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടംപിടിക്കുന്ന ചരിത്രസ്മാരകങ്ങളാണ് കേരളത്തിലുള്ളത്. 16ാം നൂറ്റാണ്ടിൽ സ്ഥാപിതമായതെന്ന് കരുതുന്ന തൊടീക്കളം ക്ഷേത്രത്തിൽ അപൂർവങ്ങളായ ചുമർചിത്രങ്ങളാണുള്ളെതന്നും അദ്ദേഹം പറഞ്ഞു. കാലപ്പഴക്കത്തിൽ ചുമർചിത്രങ്ങൾ നശിച്ചുക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുരാവസ്തുവകുപ്പി​െൻറ നേതൃത്വത്തിൽ 72 ലക്ഷത്തോളം രൂപ െചലവിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നത്. ചടങ്ങിൽ ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ് യു.പി. ശോഭ അധ്യക്ഷത വഹിച്ചു. സംസ്ഥാന പുരാവസ്തുവകുപ്പ് ഡയറക്ടർ ജെ. രജികുമാർ, മ്യൂസിയം വകുപ്പ് ഡയറക്ടർ കെ. ഗംഗാധരൻ, പുരാരേഖവകുപ്പ് ഡയറക്ടർ ഇൻ ചാർജ് പി. ബിജു, ചരിത്രകാരൻ കെ.കെ. മാരാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ, ടി. സാവിത്രി, സി. ചന്ദ്രൻ, ക്ഷേത്രം തന്ത്രി നന്യാർവള്ളി ശങ്കരൻ നമ്പൂതിരിപ്പാട്, പഞ്ചായത്തംഗം കെ.കെ. ബീന, വി. ഹരീന്ദ്രൻ, യു. ബാബു ഗോപിനാഥ്, പി. സുധാകരൻ, പി. വിജയൻ, സി.വി. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.