പരസ്യ മദ്യപാനത്തിനെതിരെ നടപടിവേണമെന്ന് ജനകീയ കമ്മിറ്റി

കണ്ണൂർ: പൊതുസ്ഥലങ്ങളിലെ പരസ്യമദ്യപാനം തടയാൻ നടപടിവേണമെന്നും ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരെ നിര്‍ബന്ധമായും കേസെടുക്കണമെന്നും ജില്ലതല ജനകീയ കമ്മിറ്റി യോഗം. എ.ഡി.എം ഇ. മുഹമ്മദ് യൂസഫി​െൻറ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വയക്കാടി ബാലകൃഷ്ണന്‍, പി.ടി. സുഗുണന്‍ എന്നിവരാണ് ആവശ്യമുന്നയിച്ചത്. പുതുതായി പണിയുന്ന വീടുകള്‍ കേന്ദ്രീകരിച്ച് രാത്രിസമയത്ത് പരസ്യമദ്യപാനം വ്യാപകമാകുന്നതായും പരിശോധന ശക്തമാക്കണമെന്നും ആവശ്യമുയര്‍ന്നു. സ്‌കൂള്‍ പരിസരത്തെ ലഹരിവില്‍പന തടയാൻ കര്‍ശനനടപടി സ്വീകരിക്കണമെന്നും വിദ്യാഭ്യാസവകുപ്പിനെകൂടി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കണമെന്നും പി.വി. രവീന്ദ്രന്‍ പറഞ്ഞു. ജില്ലയില്‍ എക്‌സൈസ് വകുപ്പ് ജൂണില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് 199 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി െഡപ്യൂട്ടി എക്‌സൈസ് കമീഷണര്‍ വി.വി. സുരേന്ദ്രന്‍ യോഗത്തില്‍ അറിയിച്ചു. 21 എന്‍.ഡി.പി.എസ് കേസുകളും പുകയില ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് 265 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു. 73 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കള്ളുഷാപ്പ്, ബിയര്‍ വൈന്‍ പാര്‍ലറുകളിലായി 260 തവണ പരിശോധന നടത്തി. 64 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 51 ലിറ്റര്‍ ചാരായം, 178.5 ലിറ്റര്‍ വിദേശമദ്യം, 90 കി.ഗ്രാം പാന്‍മസാല, 579 ഗ്രാം കഞ്ചാവ്, 3650 ലിറ്റര്‍ വാഷ് എന്നിവയും ഇക്കാലയളവില്‍ പിടിച്ചെടുത്തു. യോഗത്തില്‍ െഡപ്യൂട്ടി എക്‌സൈസ് കമീഷണര്‍ വി.വി. സുരേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജൂണ്‍ 26ന് കണ്ണൂരില്‍ വിമുക്തി അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണം കാര്യക്ഷമമായി നടത്തിയ എക്‌സൈസ് വകുപ്പിനെ ജനകീയ കമ്മിറ്റി അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.