മദ്യവുമായി യുവാവ് അറസ്​റ്റിൽ

മഞ്ചേശ്വരം: കര്‍ണാടകനിര്‍മിത മദ്യവുമായി പെര്‍മുദെ സ്വദേശിയെ കാസര്‍കോട് എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് സംഘം അറസ്റ്റ് ചെയ്തു. പെര്‍മുദെ ചെന്നിഗുഡിയിലെ റോഷന്‍ സന്തോഷ് ഡിസൂസയാണ് (48) അറസ്റ്റിലായത്. 20 പാക്കറ്റും എട്ടു കുപ്പി മദ്യവുമാണ് പിടിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതിന് പെര്‍മുദെയില്‍ ബസിറങ്ങി നടന്നുപോകുന്നതിനിടെയാണ് മദ്യവുമായി പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.വി. ബാബുരാജ്, പ്രിവൻറിവ് ഓഫിസര്‍ ബി. ബാബു, സിവില്‍ ഓഫിസര്‍മാരായ നിഷാദ് പി. നായര്‍, ജോണ്‍സണ്‍, മോഹന്‍കുമാര്‍, മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മദ്യം പിടിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.