കംഫർട്ട് സ്​റ്റേഷനിലെ മാലിന്യം: നഗരസഭ നടപടി സ്വീകരിക്കണം ^യൂത്ത് കോൺഗ്രസ്​

കംഫർട്ട് സ്റ്റേഷനിലെ മാലിന്യം: നഗരസഭ നടപടി സ്വീകരിക്കണം -യൂത്ത് കോൺഗ്രസ് ഇരിട്ടി: ഒരാഴ്ചയായി ഇരിട്ടി പഴയ ബസ്സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽനിന്നുള്ള മാലിന്യം പൈപ്പ്പൊട്ടി ടൗണിലേക്ക് ഒഴുകാൻ തുടങ്ങിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത നഗരസഭ അധികൃതരുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റി. െഡങ്കിപ്പനിയുൾപ്പെടെയുള്ള പകർച്ചവ്യാധികൾകൊണ്ട് ജനം വലയുമ്പോൾ മലമൂത്ര മാലിന്യം ടൗണിലും പുഴകളിലും ഒഴുകിയെത്തുന്നത് കൂടുതൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. കംഫർട്ട് സ്റ്റേഷനിലെ മാലിന്യം പൈപ്പുകൾ പൊട്ടിയതിനെ തുടർന്ന് ടൗണിൽ കെട്ടിക്കിടക്കുകയാണ്. കംഫർട്ട് സ്റ്റേഷനുകളിലെ മാലിന്യം ടൗണിലും പുഴയിലേക്കും ഒഴുകുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റി അറിയിച്ചു. മണ്ഡലം പ്രസിഡൻറ് കെ. സുമേഷ്കുമാർ അധ്യക്ഷത വഹിച്ചു. എം. അജേഷ്, ഷാനിദ്പുന്നാട്, കെ. സനോഷ്, കെ. ദേവദാസ്, റാഷിദ് പുന്നാട്, കെ.വി. റഫീക്ക്, ഷിജിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.