ബസ് കുഴിയില്‍ വീണു

ചെറുപുഴ: പാടിയോട്ടുചാല്‍ മച്ചിയില്‍ റോഡിലെ കുഴിയില്‍വീണ് ബസിന് കേടുപറ്റി. മെക്കാഡം ടാറിങ്ങിനായി കുഴിച്ചിളക്കിയ റോഡിലാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെ അപകടം. കോഴിച്ചാലില്‍നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യബസാണ് കുഴിയില്‍ വീണത്. ചെറുപുഴ--പയ്യന്നൂര്‍ റോഡില്‍ ചെറുപുഴ മുതല്‍ പാടിയോട്ടുചാല്‍ വരെ വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാത്തവിധം വന്‍കുഴികളാണുള്ളത്. നിരവധി വാഹനങ്ങളാണ് ദിവസവും ഇവിടെ അപകടത്തിൽപെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.