പഠന ക്ലാസ്​

പാനൂർ: പെരിങ്ങത്തൂർ മേഖല എസ്.എം.എഫ് മഹല്ല് ശാക്തീകരണ പഠന ക്ലാസിൽ പിണങ്ങോട് അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി. ഉംറ സംഗമം കെല്ലൂർ അബ്ദുൽ അസീസ് ദാരിമി ഉദ്ഘാടനം ചെയ്തു. പാലത്തായി മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത പൊതു പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർഥികളെ കെ.കെ. മുഹമ്മദ് അനുമോദിച്ചു. ടി.ടി. കുഞ്ഞഹമ്മദ് ഹാജി, റഹീം ചമ്പാട്, ഇ.എം. ബഷീർ, പി.പി. സുലൈമാൻ ഹാജി, കെ. മഹമൂദ് എന്നിവർ സംസാരിച്ചു. പി. സുലൈമാൻ സ്വാഗതവും നെല്ലൂർ ഉസ്മാൻ ഹാജി നന്ദിയും പറഞ്ഞു. ജി.എസ്.ടി സംവാദം പാനൂർ: പ്രിസം പാനൂർ ജി.എസ്.ടി ആശങ്കകളും പ്രതീക്ഷകളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദം വാണിജ്യനികുതി വകുപ്പ് റിട്ട. ഡെപ്യൂട്ടി കമീഷണർ ജി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി കെ.പി. മോഹനൻ അധ്യക്ഷത വഹിച്ചു. ജി.എസ്.ടി ജില്ല കോ- ഓഡിനേറ്റർ സി.എം. സുനിൽകുമാർ, വയനാട് ജില്ല കോ -ഓഡിനേറ്റർ മനോജ് സാരംഗ് എന്നിവർ സംശയ നിവാരണം നടത്തി. ഡോ. കെ.വി. ശശിധരൻ, ഡോ. എം.കെ. മധുസൂദനൻ, കെ.സി. അംജത് മുനീർ, വി.പി. ചാത്തു, എൻ. ധനഞ്ജയൻ, പി.പി. ശ്രീധരൻ എന്നിവർ സംസാരിച്ചു. സംവാദത്തിൽ ഉയർന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് സംസ്ഥാന- -കേന്ദ്ര ധനമന്ത്രിമാർക്ക് സമർപ്പിക്കുമെന്ന് കെ.പി. മോഹനൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.