ടി.വി പ്ലഗിൽനിന്ന്​ ഷോക്കേറ്റ് രണ്ടരവയസ്സുകാരൻ മരിച്ചു

ചക്കരക്കല്ല്: . തിലാന്നൂർ പുളിയഞ്ചാൽ റോഡിലെ ചാലാട്ട് കുന്നത്ത് വീട്ടിൽ ഷിജു-ഷീന ദമ്പതികളുടെ മകൻ സൂര്യദേവാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. അമ്മ പുറത്ത് അലക്കിക്കൊണ്ടിരിക്കെ കുട്ടി അബദ്ധത്തിൽ പ്ലഗിൽ തൊട്ടതാകാമെന്നാണ് പൊലീസ് നിഗമനം. ഷോക്കേറ്റ് തൽക്ഷണംതന്നെ മരിച്ചു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.