കലക്ടറുടെ ഉത്തരവ് പിൻവലിക്കണം ^ബി.ജെ.പി

കലക്ടറുടെ ഉത്തരവ് പിൻവലിക്കണം -ബി.ജെ.പി കണ്ണൂർ: നഴ്സുമാരുടെ ന്യായമായ സമരത്തെ അടിച്ചമർത്താനും പൊളിക്കാനും കലക്ടറും ഭരണകൂടവും നടത്തുന്ന ഏതുനീക്കത്തെയും പ്രതിരോധിക്കുമെന്നും നഴ്സിങ് വിദ്യാർഥികളെ ജോലിക്ക് നിേയാഗിക്കാനുള്ള കലക്ടറുടെ ഉത്തരവ് പിൻവലിക്കണെമന്നും ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി സമരം കണ്ടില്ലെന്ന് നടിക്കുകയാണ്. ആശുപത്രി രജിസ്റ്ററിൽപോലും പേരില്ലാത്ത വിദ്യാർഥികളെ ജോലിക്ക് നിർത്തുന്നത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.