രാജവെമ്പാലയുടെ അത്യപൂർവ ഇരപിടിത്തം പകർത്തി വിജയ് നീലകണ്ഠൻ

തളിപ്പറമ്പ്: വന്യജീവി ജീവിതചര്യയിലെ അപൂർവമുഹൂർത്തങ്ങൾ കാമറയിൽ പകർത്താനായതി​െൻറ ആഹ്ലാദത്തിലാണ് തളിപ്പറമ്പിലെ പരിസ്ഥിതിസ്നേഹിയും പാമ്പു നിരീക്ഷകനുമായ വിജയ് നീലകണ്ഠൻ. കേരള--കർണാടക അതിർത്തിക്കടുത്ത കാഞ്ഞിരക്കൊല്ലി വനമേഖലയിൽ അളകാപുരി വെള്ളച്ചാട്ടത്തിനടുത്തുവെച്ചാണ് ലോക സർപ്പദിനമായ 16ന് രാജവെമ്പാലയുടെ ഉടുമ്പുതീറ്റ ചിത്രീകരിക്കാൻ വിജയ് നീലകണ്ഠന് കഴിഞ്ഞത്. രാജവെമ്പാലയുടെ ഭക്ഷണം വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകളാണ്. അപൂർവമായി പല്ലിവർഗത്തിൽപെട്ട ജീവികെളയും ഇവ തിന്നാറുണ്ട്. ഒരിക്കൽ ഇരപിടിച്ചാൽ മാസങ്ങൾതന്നെ ഭക്ഷണം കഴിക്കാതിരിക്കുന്ന സ്വഭാവക്കാരാണ് രാജവെമ്പാലകൾ. എന്നാൽ, ഉടുമ്പ് പോലുള്ളവയെ അത്യപൂർവമായി മാത്രമേ രാജവെമ്പാല ഭക്ഷിക്കാറുള്ളൂ. ദഹിക്കാനേറെ പ്രയാസമുള്ള ഉടുമ്പി​െൻറ കട്ടിയുള്ള ത്വക്ക് തന്നെയാണ് ഇതിന് കാരണം. മറ്റ് ഇരകളെ തീർത്തും കിട്ടാത്തഘട്ടത്തിൽ, വിശന്നു വലഞ്ഞാൽ മാത്രമാണ് രാജവെമ്പാല ഉടുമ്പിനെ ഭക്ഷണമാക്കുന്നതേത്ര. മാസങ്ങൾ കൊണ്ടേ ഉടുമ്പിനെ തിന്നശേഷമുള്ള ദഹനപ്രക്രിയ പൂർത്തിയാക്കാനാകൂ. രാജവെമ്പാലയെ വംശനാശം നേരിടുന്ന ഉരഗവർഗമായി 2012 ജൂലൈ നാലിന് ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഒാഫ് നേച്വർ (ഐ.യു.സി.എൻ) പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഇവയെ കൊല്ലുകയോ പരിക്കേൽ‌പിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. ഇൻസൈറ്റിൽ വിജയ് നീലകണ്ഠൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.