കലക്​ടറുടെ ഉത്തരവ്​ വിദ്യാർഥിവിരുദ്ധം ^സ്​റ്റുഡൻറ്​സ്​ നഴ്​സസ്​ അസോസിയേഷൻ

കലക്ടറുടെ ഉത്തരവ് വിദ്യാർഥിവിരുദ്ധം -സ്റ്റുഡൻറ്സ് നഴ്സസ് അസോസിയേഷൻ നഴ്സിങ് വിദ്യാർഥികൾ പ്രതിഷേധദിനം ആചരിക്കും കണ്ണൂർ: നഴ്സിങ് വിദ്യാർഥികളെ സ്വകാര്യാശുപത്രികളിൽ ജോലിക്ക് നിയോഗിക്കണമെന്ന് ഉത്തരവിറക്കിയ കണ്ണൂർ ജില്ല കലക്ടറുടെ നടപടി വിദ്യാർഥിവിരുദ്ധമാണെന്ന് സ്റ്റുഡൻറ്സ് നഴ്സസ് അസോസിയേഷൻ ഒാഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി. നഴ്സുമാരുടെ സമരത്തെ നേരിടാൻ വിദ്യാർഥികളെ നിർബന്ധിതജോലിക്ക് നിയോഗിക്കാനുള്ള നടപടി അനുവദിക്കില്ല. കലക്ടർ പുറത്തിറക്കിയ ഉത്തരവ് സർക്കാർ ഇടപെട്ട് പിൻവലിപ്പിക്കണം. കലക്ടറുടെ നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാനത്തെ മുഴുവൻ നഴ്സിങ് വിദ്യാർഥികളും കറുത്ത ബാഡ്ജ് ധരിച്ച് ക്ലാസിൽ ഹാജരാകുമെന്ന് അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു. നഴ്സുമാരുടെ സമരത്തിന് െഎക്യദാർഢ്യം പ്രകടിപ്പിച്ച് വൈകുന്നേരം ജില്ല ആസ്ഥാനങ്ങളിൽ തിരിതെളിക്കും. ഉത്തരവ് പിൻവലിക്കാത്തപക്ഷം നഴ്സിങ് വിദ്യാർഥികളും സമരരംഗത്തേക്കിറങ്ങുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.