പിണറായി സർക്കാർ ജനങ്ങൾക്കൊപ്പമല്ല ^പാച്ചേനി

പിണറായി സർക്കാർ ജനങ്ങൾക്കൊപ്പമല്ല -പാച്ചേനി പഴയങ്ങാടി: പിണറായി സർക്കാർ ജനങ്ങൾക്കൊപ്പമല്ലെന്നും സർക്കാർ ജനങ്ങൾക്ക് ഒപ്പമില്ലെന്ന് അറിയുന്നതിനാലാണ് 'പിണറായി വിജയൻ സർക്കാർ ഒപ്പമുണ്ടെന്ന'പരസ്യമെന്നും ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശ്ശിക അനുവദിക്കുക, സർക്കാർ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മാടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മാടായി പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സുധീർ വെങ്ങര അധ്യക്ഷത വഹിച്ചു. എം.പി. ഉണ്ണികൃഷ്ണൻ, നൗഷാദ് വാഴവളപ്പിൽ, പി.പി. കരുണാകരൻ, എം. പവിത്രൻ, കൂടചിരെ സുരേന്ദ്രൻ, സജി നാരായണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.