സംസ്​കൃതി മാടായി ജലോത്സവം ​െസപ്റ്റംബർ 10ന്

പഴയങ്ങാടി: ഉത്തര കേരളത്തിലെ പ്രമുഖ ജലോത്സവമായ സംസ്കൃതി മാടായി ജലോത്സവം വള്ളം കളി ഈ വർഷം െസപ്റ്റംബർ 10ന് പഴയങ്ങാടി പുഴയിൽ നടക്കും. മലബാറിലെ പ്രമുഖ ടീമുകൾ തുഴയെറിയുന്ന ജലോത്സവത്തി​െൻറ ഒരുക്കങ്ങൾക്കും നടത്തിപ്പിനുമായി മാടായി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.വി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജലോത്സവത്തി​െൻറ നടത്തിപ്പിനായി ടി.വി. രാജേഷ് എം.എൽ.എ ചെയർമാനായും വി. വിനോദ് ജനറൽ കൺവീനറായും 501 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. 14 സബ് കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.