പൊലീസ് പിടികൂടിയ വാഹനങ്ങൾ കുറുമാത്തൂരിലെ ഡംപിങ്​ ഗ്രൗണ്ടിലേക്ക്​ മാറ്റാൻ തുടങ്ങി

തളിപ്പറമ്പ്: വിവിധ കേസുകളിലായി പൊലീസ് പിടികൂടിയ വാഹനങ്ങൾ സ്റ്റേഷന്‍ വളപ്പില്‍ നിന്നും നീക്കിത്തുടങ്ങി. കുറുമാത്തൂരിലെ ഡംപിങ് ഗ്രൗണ്ടിലേക്കാണ് ഇവ നീക്കുന്നത്. ചെറുതും വലുതുമായ ആയിരത്തിൽപരം വാഹനങ്ങളാണ് തളിപ്പറമ്പ് സർക്കിൾ പരിധിയിലെ വിവിധ സ്റ്റേഷൻ വളപ്പിലുള്ളത്. പിടിച്ചെടുത്തതില്‍ ഭൂരിഭാഗവും മണല്‍ ലോറികളാണ്. കുപ്പം ഖലാസികളുടെ റിക്കവറി വാൻ ഉപയോഗിച്ചാണ് പഴയങ്ങാടിയിലേയും തളിപ്പറമ്പിലേയും സ്റ്റേഷനുകളിൽ നിന്ന് ഇവ നീക്കം ചെയ്യുന്നത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പല കേസുകളിലായി ആയിരക്കണക്കിന് വാഹനങ്ങളാണ് പിടിച്ചിട്ടിരിക്കുന്നത്. കൂട്ടിയിട്ട വാഹനങ്ങള്‍ പൊലീസിനും പൊതുജനങ്ങള്‍ക്കും പ്രശ്‌നം സൃഷ്ടിച്ചിരുന്നു. പല സ്റ്റേഷനിലും വാഹനങ്ങൾ ഒന്നിനുമീതെ ഒന്നായി അട്ടിയിട്ടിരിക്കുകയാണ്. വാഹനങ്ങളുടെ ആധിക്യം മൂലം പൊലീസ് വാഹനങ്ങളടക്കം സ്റ്റേഷന്‍ വളപ്പിന് പുറത്ത് നിര്‍ത്തിയിടുകയാണ് പതിവ്. തളിപ്പറമ്പ് സി.ഐ പി.കെ. സുധാകരന്‍ മുന്‍കൈയെടുത്ത് പ്രശ്‌നം റവന്യൂ മന്ത്രി, കലക്ടര്‍, ജില്ല പൊലീസ് മേധാവി എന്നിവരുടെ ശ്രദ്ധയില്‍പെടുത്തിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായി തളിപ്പറമ്പ് സ്റ്റേഷന്‍ പരിധിയിൽ കുറുമാത്തൂര്‍ വെള്ളാരംപാറയിലെ ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് ഡംപിങ് ഗ്രൗണ്ട് ഒരുക്കിയത്. ഇതിന് പൊലീസുകാരുടെ സഹായത്താൽ മുള്ളുകമ്പി വേലികെട്ടിയാണ് വാഹനങ്ങള്‍ അവിടേക്ക് മാറ്റിത്തുടങ്ങിയത്. ഹജ്ജ് ക്യാമ്പ് തളിപ്പറമ്പ് : ഹജ്ജ്, ഉംറ തീർഥാടകർക്കായി നാടുകാണി അൽ മഖർ ദാറുൽ അമാൻ ക്യാമ്പസിൽ, അമാനീസ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റിക്കു കീഴിൽ സംഘടിപ്പിക്കുന്ന സംസ്ഥാന തല ഹജ്ജ് ക്യാമ്പ് ഇന്ന് നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ ചിത്താരി ഹംസ മുസ്ല്യാർ ഉദ്ഘാടനം ചെയ്യും. വർഷങ്ങളായി ഹജ്ജ് പ്രകടിക്കൽ ക്യാമ്പിന് നേത്യത്വം നൽകുന്ന കൂറ്റമ്പാറ അബ്ദറഹ്മാൻ ദാരിമി നേതൃത്വം നൽകും. രാവിലെ എട്ടുമുതൽ അഞ്ചുവരെയാണ് ക്യാമ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.