നഴ്​സുമാരുടെ സമരത്തിന്​ പിന്തുണയുമായി നേതാക്കൾ

കാഞ്ഞങ്ങാട്: നഴ്സുമാർ നടത്തുന്ന സമരത്തിന് വിവിധ രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി സംഘടനകളും പിന്തുണയുമായെത്തി. മുൻ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.പി. കുഞ്ഞിക്കണ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് കുമാർ, കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി പ്രവീൺ തോയമ്മൽ എന്നിവർ സമരപന്തലിലെത്തി. കാഞ്ഞങ്ങാട് ദീപ ആശുപത്രിക്ക് മുന്‍വശത്ത് സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് എം.എസ്.എഫ് ജില്ല പ്രസിഡൻറ് ആബിദ് ആറങ്ങാടി, കാഞ്ഞങ്ങാട് മണ്ഡലം ജന.സെക്രട്ടറി സാദിഖുല്‍ അമീന്‍, ട്രഷറര്‍ ആസിഫ് തെക്കേപ്പുറം, ജംഷീദ് ചിത്താരി, ഇജാസ് പടിഞ്ഞാര്‍ തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിക്കലിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.