മന്ത്രി തടഞ്ഞ മദ്യഷാപ്പുകള്‍ സ്ഥാപിക്കാന്‍ ഹൈകോടതിയുടെ അനുമതി

മംഗളൂരു: വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും അടുത്തേക്ക് മദ്യഷാപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നത് തടഞ്ഞ് എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. ഭക്ഷ്യ-പൊതുവിതരണ മന്ത്രി യു.ടി. ഖാദറി‍​െൻറ നിര്‍ദേശമനുസരിച്ചാണെന്ന് ഉത്തരവിലുണ്ടായിരുന്നു. ത‍​െൻറ വകുപ്പിന് പുറത്തുള്ളകാര്യത്തില്‍ നിര്‍ദേശം നല്‍കാന്‍ മന്ത്രിക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി മന്മദ് ജെ. ഷെട്ടിയും മൂന്നുപേരുമാണ് ഹൈകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയുടെ പാതയോര ദൂരപരിധി ഉത്തരവിനെ തുടര്‍ന്ന് പൂട്ടിയ നാലു മദ്യശാലകളാണ് മാറ്റിസ്ഥാപിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.