തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ ജോലി നോക്കുന്ന ജീവനക്കാർക്ക് പോളിങ് ദിവസത്തിെൻറ തൊട്ടടുത്തദിവസം കൂടി ഡ്യൂട്ടി ലീവ് അനുവദിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവായി. ഇതുസംബന്ധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ എല്ലാ ഓഫിസ് മേധാവികൾക്കും കമീഷൻ നിർദേശം നൽകി. പൊതുതെരഞ്ഞെടുപ്പിനോ ഉപതെരഞ്ഞെടുപ്പിനോ പോളിങ് ഡ്യൂട്ടി നിർവഹിക്കുന്ന ജീവനക്കാരുടെ ജോലി സമയം െതരഞ്ഞെടുപ്പിെൻറ തലേദിവസം രാവിലെ മുതൽ പോളിങ് ദിവസം പോളിങ് സാധനങ്ങൾ ഏൽപിക്കുന്നതുവരെയാണ്. ഇത് പോളിങ് ദിവസം രാത്രി ഏറെ വൈകുന്നതുവരെയോ പിറ്റേദിവസം രാവിലെവരെയോ നീളുന്നതായും കമീഷെൻറ ശ്രദ്ധയിൽപെട്ടിരുന്നു. ഉദ്യോഗസ്ഥർ പോളിങ്ങിെൻറ തലേദിവസം പോളിങ് സ്റ്റേഷനുകളിൽ താമസിക്കേണ്ടിവരുന്നതിനാൽ തുടർച്ചയായി 48 മണിക്കൂറോ അതിലധികമോ ഡ്യൂട്ടി വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.