ചികിത്സക്കിടെ കുട്ടിയുടെ കൈകാലുകൾ ഒടിഞ്ഞ സംഭവം: ഡി.എം.ഒ തെളിവെടുപ്പ്​ നടത്തി

കാസർകോട്: ജനറൽ ആശുപത്രിയിൽ ഫിസിയോതെറപ്പി ചികിത്സക്കെത്തിയ എൻഡോസൾഫാൻ ദുരിതബാധിതനായ കുട്ടിയുടെ കൈയും കാലും ഒടിഞ്ഞ സംഭവത്തിൽ ജില്ല മെഡിക്കൽ ഒാഫിസർ എ.പി. ദിനേശ്കുമാർ ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം, ഫിസിയോതെറപ്പി വിഭാഗം ജീവനക്കാർ, അസ്ഥിരോഗവിഭാഗത്തിലെ ഡോക്ടർ എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. പ്രാഥമികാന്വേഷണത്തി​െൻറ റിപ്പോർട്ട് ആശുപത്രി സൂപ്രണ്ട് ജില്ല മെഡിക്കൽ ഒാഫിസർക്ക് കൈമാറി. ആദൂർ ബണ്ണാത്തുംപാടിയിലെ അബൂബക്കർ-റുഖിയ ദമ്പതികളുടെ മകൻ അബ്ദുൽ റാസിഖാണ് (12) കൈയുടെയും കാലി​െൻറയും അസ്ഥികൾ ഒടിഞ്ഞ് വീണ്ടും ചികിത്സയിലായത്. ജന്മനാ അവയവങ്ങൾ ശോഷിച്ച് നടക്കാനോ സംസാരിക്കാനോ കഴിയാത്ത കുട്ടിയെ എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തിയാണ് ചികിത്സിക്കുന്നത്. ജൂലൈ ഏഴിനാണ് ജനറൽ ആശുപത്രിയിൽ ഫിസിയോതെറപ്പി നടത്തിയത്. അന്ന് വീട്ടിലേക്ക് തിരികെകൊണ്ടുപോയ കുട്ടിയെ കരച്ചിൽ നിർത്താത്തതിനാൽ തിങ്കളാഴ്ച െകാണ്ടുവന്ന് പരിശോധിച്ചപ്പോൾ കാലി​െൻറ അസ്ഥി പൊട്ടിയതായി കണ്ടെത്തി പ്ലാസ്റ്ററിട്ട് തിരിച്ചയച്ചു. കൈയുടെ എല്ല് തോളിന് സമീപം പൊട്ടി രണ്ടായി നുറുങ്ങിയത് അന്ന് കണ്ടെത്തിയിരുന്നില്ല. കൈക്ക് നീരുവെച്ചതിനെ തുടർന്ന് ബുധനാഴ്ച വീണ്ടും കുട്ടിയെ ആശുപത്രിയിൽ െകാണ്ടുവന്ന് എക്സ്റേ പരിശോധന നടത്തിയാണ് ഇത് തിരിച്ചറിഞ്ഞത്. പ്രശ്നത്തിൽ സി.പി.എം നേതാക്കളും പി. കരുണാകരൻ എം.പി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ എന്നിവരും ഇടപെട്ടതിനെ തുടർന്ന് എൻഡോസൾഫാൻ ദുരിതബാധിത സെല്ലി​െൻറ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറുടെ സാന്നിധ്യത്തിൽ അനുരഞ്ജന ചർച്ച നടത്തി തീരുമാനിച്ചതി​െൻറ അടിസ്ഥാനത്തിലാണ് ജില്ല മെഡിക്കൽ ഒാഫിസർ അന്വേഷണം നടത്തിയത്. എന്നാൽ, അസ്ഥിക്ക് പൊട്ടലുണ്ടായത് ആശുപത്രിയിൽനിന്നാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇതുസംബന്ധിച്ച് കുട്ടിയുടെ രക്ഷിതാക്കൾ ഇതേവരെ പരാതി നൽകിയിട്ടില്ലെന്നും ജനറൽ ആശുപത്രി അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.