രാജരാജേശ്വരക്ഷേത്ര ചിറ ശുചീകരണം തുടങ്ങി

തളിപ്പറമ്പ്: വെള്ളം വറ്റിക്കാതെ ചളിയും മാലിന്യങ്ങളും നീക്കംചെയ്യാൻ സാധിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് . കുളം, കിണർ, ചിറ എന്നിവിടങ്ങളിൽ അന്തരീക്ഷത്തിൽനിന്നുള്ള പൊടി, നിത്യോപയോഗത്താൽ (കുളി, വസ്ത്രം അലക്കൽ) ജലത്തിൽ കലരുന്ന അഴുക്ക്, സമീപത്തുള്ള വൃക്ഷങ്ങളിൽനിന്ന് കൊഴിയുന്ന ഇലകളുമായി കലർന്ന് ചളിയായിത്തീർന്ന് അടിത്തട്ടിൽ അടിഞ്ഞുകൂടും. ഇത് വെള്ളത്തി​െൻറ അളവിെനയും ഗുണത്തിെനയും ജലജന്തുക്കളെയും സാരമായി ബാധിക്കും. കുളം, കിണർ എന്നിവ വേനൽക്കാലത്ത് വറ്റിച്ച് ചളിനീക്കുകയാണ് പതിവ്. എന്നാൽ, ഈ പ്രക്രിയ വലിയ ജലാശയങ്ങളിൽ അസാധ്യമാണ്. ക്ഷേത്രചിറ ജലം പൂർണമായും വറ്റിച്ച് വൃത്തിയാക്കുകയെന്നത് അസാധ്യമാണ്. അതിനാലാണ് നൂതന സാേങ്കതികവിദ്യ ഉപയോഗിച്ച് ശുചീകരണം തുടങ്ങിയത്. ചിറയിലെ വൻ അളവിലുള്ള വെള്ളം ഒഴുക്കിക്കളഞ്ഞാൽ വരാവുന്ന നഷ്ടവും ആഘാതവും കണക്കിലെടുത്ത് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുകയായിരുന്നു. ചളിയിൽ ഒരു പ്രേത്യക പമ്പ് ഇറക്കി വലിച്ചെടുത്ത് വെളിയിൽ കൊണ്ടുവരുന്ന പ്രക്രിയയാണ് നടത്തുന്നത്. വെള്ളത്തിനടിയിലും പ്രവർത്തിക്കാൻ കഴിയുന്ന ഇലക്ട്രിക് മോട്ടോർ, ചളി പുറത്തേക്ക് തള്ളാൻ കഴിയുന്ന പമ്പ്, കട്ടിയേറിയ ചളിയെ പമ്പ്ചെയ്യാൻ പാകത്തിലാക്കാനുള്ള കട്ടർ എന്നിവയാണ് ഇതിനുപയോഗിക്കുന്നത്. പമ്പ് പ്രവർത്തിക്കുമ്പോൾ മുകളിലുള്ള വെള്ളത്തിന് ഇളക്കംതട്ടാതെ ചളിയെ മാത്രം വലിച്ചെടുത്ത് പൈപ്പ് വഴി വെളിയിലേക്കെത്തിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ മണിക്കൂറിൽ 6000 ലിറ്റർ ചളിനീക്കാൻ ശേഷിയുള്ള പമ്പാണ് പ്രവർത്തിക്കുന്നത്. ചളി പൂർണമായും നീക്കംചെയ്യാൻ കൂടുതൽ സമയമെടുക്കുമെന്ന് പ്രവൃത്തിക്ക് നേതൃത്വം നൽകുന്ന വിജയ് നീലകണ്ഠ അയ്യർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.