രാഷ്​ട്രീയ ക്രിമിനലുകളെ നേതൃത്വം തള്ളിപ്പറയണം ^-പീപ്പിൾസ് മൂവ്മെൻറ്

രാഷ്ട്രീയ ക്രിമിനലുകളെ നേതൃത്വം തള്ളിപ്പറയണം -പീപ്പിൾസ് മൂവ്മ​െൻറ് പയ്യന്നൂർ: പയ്യന്നൂരിലും പരിസരങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമസംഭവങ്ങൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് പീപ്പിൾസ് മൂവ്മ​െൻറ് ഫോർ പീസ് പയ്യന്നൂർ നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അക്രമങ്ങൾക്ക് കടിഞ്ഞാണിടാൻ രാഷ്ട്രീയ ക്രിമിനലുകളെ നേതൃത്വം തള്ളിപ്പറയണം. അവർക്ക് സഹായം നൽകുന്നത് നേതൃത്വം അവസാനിപ്പിക്കണം. പയ്യന്നൂരിൽ സമാധാനം സ്ഥാപിക്കാൻ പീസ് മൂവ്മ​െൻറ് മുൻകൈയെടുക്കും. മുഴുവൻ രാഷ്ട്രീയ നേതൃത്വത്തെയും സംഘടന ഭാരവാഹികൾ സന്ദർശിച്ച് സമാധാനയോഗം വിളിക്കാൻ മുൻകൈയെടുക്കും. ഗാന്ധിയനായ പി.വി. രാജഗോപാൽ സമാധാനദൗത്യവുമായി പയ്യന്നൂരിലെത്തുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ കെ.യു. വിജയകുമാർ, അഡ്വ. ടോണിജോസഫ്, കാരയിൽ സുകുമാരൻ, ദാമോദരൻ വെള്ളോറ, സി.വി. രാജഗോപാലൻ, ടി.ജെ. തോമസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.