ധനസഹായ വിതരണ ഉദ്ഘാടനം

ഇരിട്ടി: ഇരിട്ടി പൊലീസി​െൻറ നേതൃത്വത്തില്‍ നടത്തിയ ആതുരമിത്രം പരിപാടിയുടെ ഇരിട്ടി താലൂക്ക് ആശുപത്രി ഫിസിഷ്യന്‍ ഡോ. ആേൻറാ വര്‍ഗീസ് നിര്‍വഹിച്ചു. 55,000 രൂപ 10 പേര്‍ക്കായാണ് നല്‍കിയത്. നിത്യരോഗികള്‍ക്കാണ് ചികിത്സാസഹായം നല്‍കിയത്. ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. സി.ഐമാരായ എ.വി. ജോണ്‍, എ. കുട്ടികൃഷ്ണന്‍, എസ്‌.ഐമാരായ പി.സി. സഞ്ജയ്കുമാര്‍, ശിവൻ ചോടോത്ത്, കെ. സുധീര്‍, പി. ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ 55 ലക്ഷം രൂപയാണ് ഇതുവരെ വിതരണം ചെയ്തത്. ജില്ല െപാലീസ് മേധാവിയായിരുന്ന പി. ഉണ്ണിരാജ​െൻറ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍തന്നെ ശമ്പളത്തില്‍നിന്ന് ഒരു വിഹിതം മാറ്റിവെച്ച് ആരംഭിച്ച പദ്ധതിയാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.