എൻഡോസൾഫാൻ ഇരയായ കുട്ടിയുടെ കൈയും കാലും ചികിത്സക്കിടെ ഒടിഞ്ഞു

കാസർകോട്: ജനറൽ ആശുപത്രിയിൽ ഫിസിയോതെറപി നടത്തുന്നതിനിടെ എൻഡോസൾഫാൻ ഇരയായ കുഞ്ഞി​െൻറ കൈയുംകാലും ഒടിഞ്ഞു. പ്രതിഷേധത്തെ തുടർന്ന് സംഭവത്തെക്കുറിച്ച് ജില്ല മെഡിക്കൽ ഒാഫിസർ അന്വേഷണം നടത്താൻ തീരുമാനമായി. കൈെയല്ലി​െൻറ പൊട്ടൽ ഗുരുതരാവസ്ഥയിലായതിനാൽ കുട്ടിയെ ശസ്ത്രക്രിയക്കായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആദൂർ ബണ്ണാത്തുംപാടിയിലെ പന്ത്രണ്ടുകാരനാണ് സർക്കാർ ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോൾ ദുരനുഭവമുണ്ടായത്. ജന്മനാ അവയവങ്ങൾ ശോഷിച്ച് വളഞ്ഞ് നടക്കാൻ കഴിയാത്ത, സംസാരശേഷിയില്ലാത്ത കുട്ടിയുടെ കൈകാലുകൾ നിവർത്തിയെടുക്കുന്നതിനായി ഡോക്ടറുടെ നിർദേശപ്രകാരം ഫിസിയോതെറപി നടത്താനാണ് ജനറൽ ആശുപത്രിയിലെത്തിയത്. വെള്ളിയാഴ്ചയാണ് തെറപി നടത്തിയത്. അതിനുശേഷം കുട്ടി രാത്രിയും പകലും ഉറക്കമില്ലാതെ കരയുകയും കൈകാലുകളിൽ നീര് വെക്കുകയുംചെയ്തതിനെ തുടർന്ന് തിങ്കളാഴ്ച ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് കാലി​െൻറ എല്ല് പൊട്ടിയത് ശ്രദ്ധയിൽപെട്ടത്. അന്ന് കാലിന് പ്ലാസ്റ്ററിട്ട് തിരിച്ചയച്ചു. കുട്ടി കരച്ചിൽ നിർത്താത്തതിനാൽ ഇന്നലെ വീണ്ടും ആശുപത്രിയിൽ കൊണ്ടുവന്ന് എക്സ്റേ പരിശോധന നടത്തിയപ്പോൾ കൈയുടെ എല്ല് രണ്ടിടത്ത് പൊട്ടിയതായി കണ്ടെത്തി. വിവരമറിഞ്ഞെത്തിയ സി.പി.എം ഏരിയ സെക്രട്ടറിമാരായ സിജി മാത്യു, മുഹമ്മദ് ഹനീഫ എന്നിവർ അറിയിച്ചതിനെ തുടർന്ന് പി. കരുണാകരൻ എം.പി, എൻഡോസൾഫാൻ ദുരിതപരിഹാര സെല്ലി​െൻറ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ സി. ബിജു എന്നിവർ ആശുപത്രിയിലെത്തി മധ്യസ്ഥചർച്ച നടത്തിയാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ ബീഫാത്തിമ ഇബ്രാഹിം എന്നിവരും ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിച്ചു. കുഞ്ഞി​െൻറ ശാരീരികാവസ്ഥ കണക്കിലെടുക്കാതെ അശ്രദ്ധമായി കൈകാലുകൾ നിവർത്തുകയും മടക്കുകയും ചെയ്തപ്പോൾ അസ്ഥികൾ ഒടിയുകയാണുണ്ടായതെന്ന് രക്ഷിതാക്കൾ പറയുന്നു. കുട്ടിയുടെ അസ്ഥികൾ ദുർബലമായതുകൊണ്ടാണ് പൊട്ടലുണ്ടായതെന്ന് ബന്ധപ്പെട്ട ജീവനക്കാരി വിശദീകരിച്ചതായും അന്വേഷണറിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം അറിയിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ട കുട്ടി വർഷങ്ങളായി ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.