കിണറ്റിൽ വീണ്​ വീട്ടമ്മക്ക്​ പരിക്ക്​

ചെക്കിക്കുളം: അബദ്ധത്തിൽ വീട്ടിലെ കിണറ്റിൽ വീണ് വീട്ടമ്മക്ക് പരിേക്കറ്റു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കുറ്റിയാട്ടൂർ പഞ്ചായത്തിലെ ചെമ്മാട് കാക്കമണ്ണിൽ ഹൗസിൽ ഗിരീഷ​െൻറ ഭാര്യ സൗമ്യക്കാണ് (30) പരിക്കേറ്റത്. വീട്ടിലെ 15 കോൽ ആഴമുള്ള കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫിസർ കെ.വി. ലക്ഷ്മണ​െൻറ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് സൗമ്യയെ രക്ഷിച്ചത്. പരിക്കേറ്റ സൗമ്യയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.