രജതജൂബിലി ആഘോഷം

പെരിങ്ങോം: പൊറക്കുന്ന് നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ രജതജൂബിലി ആഘോഷങ്ങൾ സെപ്റ്റംബർ മുതൽ 2018 ഏപ്രിൽ വരെ നടക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി കാർഷിക സെമിനാർ, മെഡിക്കൽ ക്യാമ്പുകൾ, മുൻകാല പ്രവർത്തകരുടെ സംഗമം, വനിത സംഗമം, തെരുവ് നാടക മത്സരം, നാടൻ കലാമേള, ഉത്തരമേഖല വോളിബാൾ ടൂർണമ​െൻറ്, കലാകായിക മത്സരങ്ങൾ, അറിവുത്സവം എന്നിവ സംഘടിപ്പിക്കും. പെരിങ്ങോം വയക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. പ്രകാശൻ (ചെയ.), എം. രാമകൃഷ്ണൻ (വർക്കിങ് ചെയ.), കെ.പി. രാമകൃഷ്ണൻ (ജന.കൺ.) എന്നിവരടങ്ങിയ വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. സംഘാടക സമിതിയംഗങ്ങളായ എം. രാമകൃഷ്ണൻ, കെ.പി. രാമകൃഷ്ണൻ, ടി.വി. സുരേശൻ, പി.കെ. വിജയൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.