അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലും സമരം തുടങ്ങാൻ നഴ്​സുമാർ

കണ്ണൂർ: മിനിമം വേതനമാവശ്യപ്പെട്ട് കണ്ണൂർ ജില്ലയിലെ നഴ്സുമാർ നടത്തുന്ന സമരം വ്യാപിപ്പിക്കാൻ തീരുമാനം. അനുകൂല തീരുമാനം വൈകുകയാെണങ്കിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ഉൾപ്പെടെ മൂന്ന് ആശുപത്രികളിൽ കൂടി ഒരാഴ്ചക്കുള്ളിൽ സമരം ആരംഭിക്കും. ജില്ലയിൽ നഴ്സുമാർ നടത്തുന്ന സമരം 13 ദിവസം പൂർത്തിയാക്കി. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടരാൻ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ തീരുമാനിച്ചത്. സമരം തുടരുന്ന കണ്ണൂർ ധനലക്ഷ്മി, ആശിർവാദ്, കൊയിലി, താണ സ്പെഷാലിറ്റി, തളിപ്പറമ്പ് ലൂർദ് എന്നീ ആശുപത്രികളോടൊപ്പം ജില്ലയിലെ മറ്റു നാലു ആശുപത്രികളിൽകൂടി സമരം തുടങ്ങി. പയ്യന്നൂരിലെ സബ, അനാമിക, കണ്ണൂരിലെ അശോക, കിംസ്റ്റ് എന്നീ ആശുപത്രികളിലാണ് ചൊവ്വാഴ്ച സമരം തുടങ്ങിയത്. ഇതോടെ ഒമ്പത് ആശുപത്രികൾക്കു മുന്നിലാണ് നഴ്സുമാരുടെ സമരം നടക്കുന്നത്. കാസർകോട് ജില്ലയിൽ 12 ആശുപത്രികളിലും ചൊവ്വാഴ്ച സമരം തുടങ്ങി. പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതി​െൻറ ഭാഗമായി ബഹുജനങ്ങളെ പെങ്കടുപ്പിച്ച് കലക്ടറേറ്റ് മാർച്ച് നടത്താനും ഇന്ത്യൻ നഴ്സ്സ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.