ഇതരസംസ്ഥാന തൊഴിലാളിക്ക്​ ഇൻഷുറൻസ്​ കാർഡ്​; ഇല്ലെങ്കിൽ തൊഴിലെടുപ്പിക്കുന്നവ​ർക്കെതിരെ നടപടി

കാസർകോട്: കേരളത്തിൽ ജോലിചെയ്യണമെങ്കിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇൻഷുറൻസ് കാർഡ് നിർബന്ധമാക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ തൊഴിൽസുരക്ഷ ഉറപ്പുവരുത്തുന്നതിനും ക്രമസമാധാനം ഉറപ്പിക്കുന്നതിനുമാണ് നടപടി. ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്തുന്ന പദ്ധതിക്ക് ആഗസ്റ്റിൽ തുടക്കമാകും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 10 ലക്ഷം പേരെ അംഗങ്ങളാക്കും. തൊഴിലാളികളുടെ വിവരങ്ങൾ തൊഴിലുടമകൾ ലേബർ ഒാഫിസിൽ അറിയിക്കണം. രണ്ടു മാസത്തിനകം ഇവർക്ക് ഇൻഷുറൻസ് കാർഡ് വിതരണം ചെയ്യും. ആരോഗ്യ ഇൻഷുറൻസിനോടൊപ്പം അപകട ഇൻഷുറൻസ് പരിരക്ഷകൂടി ഉറപ്പാക്കുന്ന പദ്ധതിയാണ് ആവാസ്. അംഗങ്ങളാകുന്നവർക്ക് പ്രതിവർഷം 15,000 രൂപയുടെ സൗജന്യചികിത്സ സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും എം പാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലും ലഭിക്കും. ജോലിക്കിടയിൽ അപകടമരണം സംഭവിച്ചാൽ രണ്ടു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളിയോ തൊഴിലുടമയോ അംഗത്വ ഫീസ് അടക്കേണ്ടതില്ല. തൊഴിലാളിയുടെ ആധാർ കാർഡ്, ഇലക്ഷൻ െഎഡി, ഡ്രൈവിങ് ലൈസൻസ് എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരിച്ചറിയൽ രേഖയായി ഹാജരാക്കണം. ഇതരസംസ്ഥാന തൊഴിലാളികളെ അനധികൃതമായി ജോലി ചെയ്യിപ്പിക്കുന്ന കരാറുകാർക്കെതിരെ നടപടിയും വരും. ജില്ലയിലെ എല്ലാ ഇതരസംസ്ഥാന തൊഴിലാളികളെയും ആവാസ് പദ്ധതിയിൽ ചേർക്കുന്നതിന് തൊഴിലുടമകൾ തൊഴിൽ വകുപ്പുമായി സഹകരിക്കണമെന്ന് ജില്ല ലേബർ ഒാഫിസർ (എൻഫോഴ്സ്മ​െൻറ്) അഭ്യർഥിച്ചു. ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ കാസർകോട് ജില്ല ലേബർ ഒാഫിസിലെ 04994-256950 എന്ന ഫോൺ നമ്പറിലോ നേരിേട്ടാ അറിയിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.