എൻഡോസൾഫാൻ: മരണാനന്തര സഹായ വിതരണം നിലച്ചു

കാസർകോട്: എൻഡോസൾഫാൻ ഇരകളുടെ മരണാനന്തര സഹായ വിതരണം നിലച്ചു. എൻഡോസൾഫാൻമൂലം മരണത്തിന് കീഴടങ്ങിയ 912 പേരുടെ കുടുംബത്തിന് ലഭിക്കേണ്ട മൂന്നാം ഗഡു സഹായമായ ഒരുലക്ഷം രൂപയുടെ വിതരണമാണ് നിലച്ചത്. മരണശേഷമുള്ള നഷ്ടപരിഹാരത്തിന് നിയമപരമായ പിന്തുടർച്ച സംബന്ധിച്ച സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതാണ് നഷ്ടപരിഹാരം ഇരകളുടെ അവകാശികൾക്ക് ലഭിക്കാതിരിക്കാൻ കാരണം. എൻഡോസൾഫാൻ ഫണ്ട് വിതരണം സംബന്ധിച്ച അക്കൗണ്ടൻറ് ജനറലി​െൻറ ഒാഡിറ്റ് റിപ്പോർട്ടിലാണ് മരണാനന്തര സഹായം നൽകുന്നതിന് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർദേശിച്ചിരിക്കുന്നത്. ഇതിനായി വില്ലേജ് ഒാഫിസറുടെ റിപ്പോർട്ട്, നോട്ടറി സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. ഇത് ലഭിക്കണമെങ്കിൽ ആറുമാസം കാലാവധി വേണം. കുട്ടികളാണ് മരിച്ചതെങ്കിൽ അമ്മമാർക്ക് നൽകാമെങ്കിലും മാതാപിതാക്കളോ സഹോദരങ്ങളോ മരിച്ചാൽ ഇതുസംബന്ധിച്ചുള്ള തർക്കങ്ങൾ ഉടലെടുക്കുന്നുവെന്നതാണ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിഷ്കർഷിക്കുന്നതിന് പിന്നിലെന്നാണ് പറയുന്നത്. എൻഡോസൾഫാൻ നഷ്ടപരിഹാരം ലഭിക്കുന്നതിന് ഇത് തടസ്സമാെണന്നുകാണിച്ച് എൻഡോസൾഫാൻ ജനകീയ മുന്നണി കാസർകോട് മേഖല സെക്രട്ടറി എ. ശശിധര മുഖ്യമന്ത്രിക്കും സെൽ ചെയർമാൻ റവന്യൂ മന്ത്രിക്കും പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.