നടിക്കെതിരായ ആക്രമണം: മുഖ്യമന്ത്രിയും സർക്കാറും ശരിയായ രീതിയിലാണ്​ പ്രവർത്തിച്ചതെന്ന്​ കോടിയേരി

കണ്ണൂര്‍: നടിയെ ആക്രമിച്ച കേസിൽ ആദ്യഘട്ടത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിയും സര്‍ക്കാറും ശരിയായ രീതിയിലാണ് പ്രവര്‍ത്തിച്ചത്. ഗൂഢാലോചനയുണ്ടെന്ന് നേരത്തേ പറഞ്ഞിരുന്നുവെങ്കില്‍ കേസ് തെളിയിക്കപ്പെടുമായിരുന്നോ. കേരള പൊലീസി​െൻറ അന്വേഷണ മികവ് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടു. ഉന്നതര്‍ക്കു ബന്ധമുള്ള കേസുകള്‍ തേഞ്ഞുമാഞ്ഞുപോകുന്ന സ്ഥിതി ദിലീപി​െൻറ അറസ്റ്റോടെ മാറി. ഉന്നതര്‍ ഇടപെട്ട കേസുകള്‍ തെളിയിക്കാന്‍ പറ്റില്ലെന്നായിരുന്നു ഇതുവരെ ജനങ്ങളുടെ വിശ്വാസം. ആ ധാരണയാണ് തിരുത്തപ്പെട്ടത്. അന്വേഷണസംഘം നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യം കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട പ്രതികളെ പിടികൂടാനാണ് പൊലീസ് ശ്രമിച്ചത്. പിന്നീടാണ് ഗൂഢാലോചന പുറത്തുവന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.