നടിയെ ആക്രമിച്ച​ കേസ്: കൂടുതൽ അറസ്​റ്റിന്​ സാധ്യത

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും. മുഖ്യ പ്രതികളായ പൾസർ സുനിയെയും ദിലീപിനെയും ചോദ്യം ചെയ്തതിൽ കാവ്യക്കും മാതാവ് ശ്യാമളക്കും സംഭവത്തിലുള്ള പങ്കിനെക്കുറിച്ച് സുപ്രധാന വിവരങ്ങൾ ലഭിച്ചതായാണ് സൂചന. കാവ്യയുടെ ഉടമസ്ഥതയിലുള്ള ഒാൺലൈൻ വസ്ത്ര വ്യാപാരസ്ഥാപനം സുനി സന്ദർശിക്കുന്ന സീസി ടി.വി ദൃശ്യങ്ങൾ കണ്ടെടുത്തിരുന്നു. ഇവിെടനിന്ന് സുനിക്ക് പണം കൈമാറിയ ആളെക്കുറിച്ച് പൊലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള ദിലീപി​െൻറ മാനേജർ അപ്പുണ്ണിയുടെ അറസ്റ്റ് ഉടനുണ്ടായേക്കും. ദിലീപി​െൻറ അനുജനടക്കമുള്ളവരുടെ കേസിലെ പങ്കിനെപ്പറ്റി പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. നടിയെ ആക്രമിക്കാൻ സുനിക്ക് ആദ്യം രണ്ടു ലക്ഷം രൂപ നൽകിയത് ദിലീപി​െൻറ ഉറ്റബന്ധുവാണെന്നും കണ്ടെത്തിയിട്ടുണ്ട്. നടിയുടെയും ദിലീപി​െൻറയും സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് രണ്ടാം ഘട്ട അന്വേഷണം. ദിലീപിന് അടുത്ത ബന്ധമുള്ള സിനിമമേഖലയിലെ ചില ഉന്നതർ കേസിലെ നിർണായക ഘട്ടങ്ങളിൽ നടത്തിയ ഇടപെടലുകൾക്ക് പിന്നിൽ സുഹൃദ്ബന്ധങ്ങളെക്കാളുപരി ഇത്തരം ഇടപാടുകളായിരുെന്നന്നാണ് പൊലീസ് കരുതുന്നത്. ദിലീപുമൊന്നിച്ചുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും നടി മൊഴി നല്‍കിയിട്ടുണ്ട്. എന്നാൽ, കേസുമായി ബന്ധപ്പെട്ട് പ്രചരിച്ച 'മാഡം' ആരാണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ആദ്യവിവാഹ ബന്ധത്തി​െൻറ തകർച്ചക്ക് കാരണം നടിയാണെന്നും ഇതിലുള്ള വൈരാഗ്യമാണ് ക്വട്ടേഷനിലേക്ക് നയിച്ചതെന്നും ദിലീപ് പറെഞ്ഞന്നാണ് വിവരം. എന്നാൽ, പൊലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. ഒന്നരക്കോടിയുടെ ക്വട്ടേഷൻ നൽകിയതിലൂടെ ദിലീപിന് 62 കോടിയുടെ ലാഭമുണ്ടാവുമെന്നാണ് സുനി മൊഴി നൽകിയിരുന്നത്. ഗൂഢാലോചന തെളിയിക്കാൻ അന്വേഷണസംഘം 40 പേരുടെ സാക്ഷിമൊഴികളാണ് ശേഖരിച്ചത്. ഇതിൽ പത്തുപേർ സിനിമരംഗത്തുള്ളവരാണ്. ഇവരിൽ പലർക്കും നടനുമായി റിയൽ എസ്റ്റേറ്റടക്കമുള്ള ബിസിനസ് ബന്ധങ്ങളുള്ളതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.