ജി.എസ്​.ടി: കോഫി ഹൗസിൽ വില വർധിച്ചു; വിപണിയിലെ ചലനംകാത്ത്​ മറ്റ്​ ഹോട്ടലുകൾ

കാസർകോട്: സാധാരണക്കാർക്ക് നല്ല ഭക്ഷണം നൽകുന്നുവെന്ന് സൽപേരുള്ള കോഫി ഹൗസിൽ ഭക്ഷണ സാധനങ്ങൾക്ക് വില വർധിച്ചു. 12 ശതമാനമാണ് കോഫി ഹൗസിലെ വില വർധന. ബില്ലിൽ ഇത് പ്രത്യേകം ചേർത്തുകൊണ്ടാണ് ഇൗടാക്കുന്നത്. ജി.എസ്.ടി നിലവിൽ വന്നതോടെ കോഫി ഹൗസി​െൻറ ഡയറക്ടർ ബോർഡ് പ്രത്യേകയോഗം ചേർന്നാണ് വില പുനർനിർണയിച്ചത്. കോഫി ഹൗസി​െൻറ വെജിറ്റേറിയൻ ഹോട്ടലിൽ 40 രൂപയുണ്ടായിരുന്ന ഉൗണിന് 45 ആയി ഉയർത്തി. നോൺ വെജ് ഭക്ഷണത്തിന് 73 രൂപ, 125 രൂപയുണ്ടായിരുന്ന ചിക്കൻബിരിയാണിക്ക് 140 രൂപയായി. ലഘുപലഹാരങ്ങൾക്ക് ഒരു രൂപ വീതം വർധിച്ചു. നിലവിൽ 10 രൂപയാണ് മിക്ക ഹോട്ടലുകളിലും ചായയുടെ വില. ജി.എസ്.ടി വന്നതിനുശേഷവും കോഫിഹൗസിൽ ചായ വില ഒമ്പതിൽ നിൽക്കുകയാണ്. പുതിയ ഹോട്ടൽ എന്ന നിലക്ക് വില വർധിപ്പിക്കാനാവില്ല എന്ന് കാസർകോട് ബസ്സ്റ്റാൻഡിൽ പ്രസ്ക്ലബിന് സമീപത്തെ മദീന ഫാമിലി റസ്റ്റാറൻറ് ഉടമ അബ്ബാസ് മദീന പറഞ്ഞു. തക്കാളിക്ക് 80 രൂപയാണ്. കോഴിയുടെ വില പറയേണ്ടതില്ല. എങ്കിലും ബിസിനസ് നിലനിർത്തുന്നതിനായി വിലവർധന ഉദ്ദേശിക്കുന്നിെല്ലന്ന് അദ്ദേഹം പറഞ്ഞു. മാർക്കറ്റിൽ ഒന്നിനും വിലകുറഞ്ഞിട്ടില്ലെന്ന് പുതിയ ബസ്സ്റ്റാൻഡ് ചേരൂർ കോംപ്ലക്സിലെ ഹോട്ടൽ നടത്തിപ്പുകാരൻ എം. രാജൻ പറഞ്ഞു. പച്ചക്കറി, കോഴി, അരി എല്ലാറ്റിനും വില കയറിയിട്ടുണ്ട്. ബിരിയാണി അരിക്കും വില കയറി. 40 രൂപക്കാണ് ചോറു നൽകുന്നത്. ചായ, പലഹാരം, പൊറോട്ട എന്നിവക്കെല്ലാം പത്ത് രൂപ വീതം ഇൗടാക്കുന്നുണ്ട്. ജി.എസ്.ടി വിപണിയിലുണ്ടാക്കുന്ന മാറ്റത്തിനനുസരിച്ച് വിലയിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് രാജൻ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.