ജി.എസ്​.ടി ഉണർവുമായി വാഹന വിപണി

കണ്ണൂർ: ജി.എസ്.ടി നിരക്കുകൾ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നതോടെ വിലക്കുറവുമായി രംഗത്തെത്തിയ വാഹന വിപണിക്ക് ഉണർവ്. മഴക്കാലമാണെങ്കിലും വില വിവരം അന്വേഷിക്കാനും മറ്റുമായി കഴിഞ്ഞ ഒരാഴ്ചക്കിടെ ആയിരങ്ങളാണ് വിവിധ ഷോറൂമുകളിൽ കയറിയിറങ്ങിയത്. 10 ലക്ഷത്തിനു മുകളിലുള്ള കാറുകൾക്ക് 70,000 രൂപ മുതൽ ലക്ഷങ്ങൾ വരെ വിലക്കുറവാണ് കമ്പനികൾ പ്രഖ്യാപിച്ചത്. വിവിധ മോഡലുകളുടെ വില വ്യത്യാസം അന്വേഷിച്ച് എത്തുന്നവരെ വാഹന ഉടമകളാക്കി മാറ്റുകയെന്ന ദൗത്യമാണ് തങ്ങളുടെ സെയിൽസ്മാന്മാർക്കുള്ളതെന്ന് ഷോറൂം മാനേജർമാർ പറഞ്ഞു. അന്വേഷണങ്ങൾ മുഴുവനും വിൽപനയിലേക്ക് എത്തിയിട്ടില്ല. ഇത് എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. ലഭ്യതക്കനുസരിച്ച് വാഹനം നൽകാൻ ശ്രമിക്കുന്നതിനാൽ ഡെലിവറി നിരക്ക് വർധിച്ചിട്ടുണ്ട്. ഇരുചക്ര വാഹന വിപണിയിലും ഒേട്ടറെ പേരാണ് അന്വേഷണവുമായി എത്തുന്നത്. 10,000 രൂപ വരെ കുറയുമെന്ന പ്രതീക്ഷയിലാണ് ഏറെ പേരും എത്തിയതെന്ന് വിവിധ കമ്പനി പ്രതിനിധികൾ പറയുന്നു. ഹോണ്ട സ്കൂട്ടറുകൾക്ക് 877 രൂപയും സാധാരണ ബൈക്കുകൾക്ക് 1056 രൂപയുമാണ് കുറഞ്ഞത്. ശേഷി കൂടിയ ബൈക്കുകൾക്ക് 2200 രൂപ വരെയും കുറവുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.