സ്വത്തിനുവേണ്ടി മാതാപിതാക്കളെ ആക്രമിക്കുന്ന പ്രവണത വർധിക്കുന്നു ^വനിത കമീഷൻ

സ്വത്തിനുവേണ്ടി മാതാപിതാക്കളെ ആക്രമിക്കുന്ന പ്രവണത വർധിക്കുന്നു -വനിത കമീഷൻ കണ്ണൂർ: സ്വത്തിനുവേണ്ടി മാതാപിതാക്കളെ മക്കൾ ആക്രമിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായാണ് ഒാരോ സിറ്റിങ്ങിൽ നിന്നും ലഭിക്കുന്ന വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്ന് വനിത കമീഷൻ അംഗം അഡ്വ. ഷിജി ശിവജി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന മെഗാ അദാലത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. നേരത്തെ മക്കൾ മാനസികമായാണ് പീഡിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ ദേഹോപദ്രവം വരെ ഏൽപ്പിച്ച് സ്വത്തുക്കൾ വാങ്ങിയെടുക്കാൻ ശ്രമിക്കുകയാണെന്നും അവർ പറഞ്ഞു. തിങ്കളാഴ്ച നടന്ന മെഗാ അദാലത്തിൽ 43 പരാതികളാണ് കമീഷൻ പരിഗണിച്ചത്. ഇതിൽ ഒമ്പത് പരാതികളിൽ തീർപ്പാക്കി. 17 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. 12 ഒാളം പരാതികളിൽ പരാതിക്കാരനോ കുറ്റം ആരോപിക്കപ്പെട്ടയാളോ ഹാജരാകാത്തതിനാൽ വീണ്ടും നോട്ടീസ് അയക്കാൻ തീരുമാനിച്ചു. അഞ്ച് പരാതികൾ വിവിധ വകുപ്പുകളിലേക്ക് അന്വേഷണത്തിനായി വിട്ടു. സ്വത്ത് സംബന്ധമായതും കുടുംബപ്രശ്നങ്ങളുമാണ് വനിത കമീഷൻ മുമ്പാകെ വരുന്ന പരാതികളിൽ ഭൂരിപക്ഷവും. ബി.ജെ.പി ജില്ല കമ്മിറ്റി ഒാഫിസ് ഒഴിഞ്ഞില്ലെന്ന വീട്ടമ്മയുടെ പരാതിയിൽ ഒാഫിസ് ഒഴിയാൻ കഴിയുന്ന തീയതി അടുത്ത സിറ്റിങ്ങിൽ അറിയിക്കണമെന്ന് കമീഷൻ നിർദേശിച്ചു. വനിത കമീഷൻ അഭിഭാഷകരായ വിമല കുമാരി, ടി. പ്രജിത്ത്, എം.കെ. ശ്രീജ, വനിത സിവിൽ പൊലീസ് ഒാഫിസർമാരായ രജനി, ഷീബ എന്നിവരും സിറ്റിങ്ങിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.