റിജിൽ മാക്കുറ്റി ജില്ല പൊലീസ്​ മേധാവിക്ക്​ പരാതി നൽകി

കണ്ണൂർ: ജൂലൈ ആറിന് ഡി.സി.സി ഒാഫിസിനുനേരെ ആക്രമണത്തിൽ തനിക്ക് പങ്കുണ്ടെന്നു പരാതി നൽകിയതിനെതിരെ റിജിൽ മാക്കുറ്റി ജില്ല െപാലീസ് മേധാവിക്ക് പരാതി നൽകി. മുൻ നഗരസഭ കൗൺസിലർ എം. പ്രശാന്തിനെതിരെയാണ് റിജിൽ മാക്കുറ്റിയുടെ പരാതി. താനും സംഘവും ചേർന്നാണ് ഒാഫിസ് ആക്രമിച്ചതെന്ന ആരോപണം തന്നെ പാർട്ടിയിൽ ഒറ്റപ്പെടുത്താനും അപകീർത്തിപ്പെടുത്താനുമെന്നാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭ മണ്ഡലം മുൻ പ്രസിഡൻറ് കൂടിയായ റിജിൽ മാക്കുറ്റിയുടെ പരാതി. അക്രമികളെ എത്രയും വേഗം അറസ്റ്റ്ചെയ്യണമെന്നും വ്യാജ പരാതി നൽകിയ എം. പ്രശാന്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.