ഇന്ദിരാജി ജന്മശതാബ്​ദി: കോൺഗ്രസ്​ കുടുംബസംഗമങ്ങൾ നാളെ

കണ്ണൂർ: ഇന്ദിര ഗാന്ധി ജന്മശതാബ്ദി വർഷത്തിൽ കെ.പി.സി.സി ആഹ്വാനപ്രകാരം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കുടുംബസംഗമങ്ങൾ ജില്ലയിൽ നാളെ ആരംഭിക്കും. രാജ്യത്തി​െൻറ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനും വികസിതരാജ്യങ്ങളോട് കിടപിടിക്കുന്ന രൂപത്തിൽ രാജ്യത്തെ വളർത്തിയെടുക്കുന്നതിലും ഇന്ദിരാജിയുടെ സംഭാവനകൾ കുടുംബസംഗമങ്ങളിൽ ചർച്ച ചെയ്യും. ഓരോ കുടുംബസംഗമങ്ങളിലും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിക്കലും പരിസ്ഥിതിസംരക്ഷണ പ്രവർത്തനത്തി​െൻറ ഭാഗമായി വൃക്ഷത്തൈ നടലും നടക്കും. ജില്ലതല ഉദ്ഘാടനം നാളെ രാവിലെ 9.30ന് പയ്യന്നൂർ കണ്ടോത്ത് 65ാം ബൂത്ത് കുടുംബസംഗമം പുതിയങ്കാവിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.