കന്നട ഭാഷ പരിശീലന പരിപാടി ആഗസ്​റ്റ്​ ഒന്നിന് ആരംഭിക്കും

കാസർകോട്: ജില്ല സാക്ഷരതാ മിഷ​െൻറ നേതൃത്വത്തിൽ കന്നട ഭാഷ പരിശീലന പരിപാടി ആരംഭിക്കുന്നു. സർക്കാർ ജീവനക്കാർക്കായുള്ള പരിപാടി ആഗസ്റ്റ് ഒന്നിന് ലൈബ്രറി ഹാളിൽ ആരംഭിക്കും. താൽപര്യമുള്ളവർക്ക് ജില്ല സാക്ഷരത മിഷൻ ഓഫിസുമായി നേരിട്ടോ 04994 255507 നമ്പറിലോ ബന്ധപ്പെടാം. സാക്ഷരത പഠിതാക്കളുടെ ജില്ല സംഗമം വിജയകരമായി നടത്താനും ബ്ലോക്ക്തല കലോത്സവം അടുത്തമാസത്തിനകം പൂർത്തിയാക്കാനും ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹർഷദ് വൊർക്കാടിയുടെ അധ്യക്ഷതയിൽ ചേർന്ന സാക്ഷരത മിഷൻ യോഗം തീരുമാനിച്ചു. ജില്ല സമ്മേളനവുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപവത്കരണ യോഗം ജൂലൈ 18ന് 11ന് ചെർക്കള പഞ്ചായത്തിൽ ചേരും. ഹയർസെക്കൻഡറി കന്നടവിഭാഗം തുല്യതയുടെ പാഠപുസ്തകശാല ജൂലൈ എട്ട്, ഒമ്പത് തീയതികളിൽ ജില്ല പഞ്ചായത്ത് അനക്സ് ഹാളിൽ നടക്കും. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാഹിന സലിം, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജാനകി, ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.വി. സുഗതൻ, ഡയറ്റ് പ്രിൻസിപ്പൽ ജെ.എം. രാമനാഥ്, സാക്ഷരത മിഷൻ ജില്ല കോഒാഡിനേറ്റർ വി.വി. ശ്യാംലാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. വീട് നിർമിക്കുന്നതിന് സഹായം കാസർകോട്: ബീഡി,- സിനിമ മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് വീട് നിർമിക്കുന്നതിനായി ഒന്നര ലക്ഷം രൂപ സബ്സിഡി നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു. മേൽപറഞ്ഞ മേഖലകളിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള രജിസ്േട്രഡ് അംഗത്വമുള്ളവർക്കാണ് സബ്സിഡി നൽകുന്നത്. അർഹരായവർ ആധാറുമായി ബാങ്ക് അക്കൗണ്ട് നമ്പർ ബന്ധിപ്പിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഓഫിസ് ഓഫ് ദ വെൽഫെയർ കമീഷണർ, ലേബർ വെൽഫെയർ ഓർഗനൈസേഷൻ, താണ പി.ഒ, കണ്ണൂർ- 670012. ഫോൺ: 0497 2700995/2705012. ഇ-മെയിൽ: wckannur.ker@nic.in
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.