പൂവമ്പഴത്തിന്​ കുട്ടികളുടെ ദൃശ്യാവിഷ്‌കാരം

ഉദുമ: വൈക്കം മുഹമ്മദ് ബഷീറി​െൻറ കഥയായ പൂവമ്പഴത്തിലെ ഇസ്മയിലിനും ജമീലക്കും ഉദുമ ഇസ്ലാമിയ എ.എല്‍.പി സ്‌കൂള്‍ വിദ്യാർഥികൾ പുനരാവിഷ്കാരം നൽകി. വൈക്കം മുഹമ്മദ് ബഷീറി​െൻറ ചരമദിനത്തിലാണ് അദ്ദേഹത്തി​െൻറ വിഖ്യാതകഥക്ക് കുട്ടികൾ ദൃശ്യാവിഷ്‌കാരം നടത്തിയത്. ഇസ്മയിലിനെ നാലാം ക്ലാസിലെ ഫാഹിം അബ്ദുല്‍ ഖാദറും ജമീലയെ അതേ ക്ലാസിലെ ഫാത്തിമത്ത് അസ്‌നയുമാണ് അവതരിപ്പിച്ചത്. ബഷീര്‍ ദ മാന്‍ ഡോക്യുമ​െൻററി സംവിധായകന്‍ പ്രഫ. എം.എ. റഹ്മാന്‍ ബഷീറി​െൻറ എഴുത്തിനെ കുറിച്ച് സംസാരിച്ചു. അധ്യാപികമാരായ സി. ഗീത, ശോഭിത നായര്‍, വിദ്യാർഥികളായ ആയിഷത്ത് സുഹാന, ഹിഷാം അഹമ്മദ് എന്നിവര്‍ ബഷീറി​െൻറ കൃതികളെ പരിചയപ്പെടുത്തി സംസാരിച്ചു. നാലാം ക്ലാസ് വിദ്യാർഥിനി ഫാസില സ്‌കൂള്‍ ലൈബ്രറിയിലേക്ക് സംഭാവന നല്‍കിയ ബഷീര്‍ കൃതികള്‍ ക്ലാസ് അധ്യാപിക എ. ശോഭിത നായര്‍ ഏറ്റുവാങ്ങി. പ്രധാനാധ്യാപകൻ ബിജു ലൂക്കോസ്, മുന്‍പ്രധാനാധ്യാപകൻ എം. ശ്രീധരന്‍, അധ്യാപകരായ കെ.എ. അസീസു റഹിമാന്‍, സി.എച്ച്. സമീര്‍, എ.പി. മുഖീമുദ്ധീന്‍, സി. ഗീത, ബി. കസ്തൂരി, ടി. പ്രജിത, എം. ബവിത, കെ. പ്രീത, ഇ.കെ. രജനി എന്നിവർ സംബന്ധിച്ചു. വിദ്യാർഥിനി ഫര്‍ഹ നര്‍ഗീസ് നന്ദി പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ ബഷീര്‍ കൃതികള്‍ വായിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.