കുണ്ട​​േങ്കരടുക്ക^കുമ്പള സി.എച്ച്​.സി റോഡ്​ നിർമാണത്തിൽ അഴിമതിയെന്ന്​

കുണ്ടേങ്കരടുക്ക-കുമ്പള സി.എച്ച്.സി റോഡ് നിർമാണത്തിൽ അഴിമതിയെന്ന് കുമ്പള: കുണ്ടേങ്കരടുക്ക-കുമ്പള സി.എച്ച്.സി റോഡ് നിർമാണത്തിൽ അഴിമതി ആരോപിച്ച് ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി ജഹ്ഫർ വിജിലൻസിനും ഹാർബർ എൻജിനീയറിങ് വകുപ്പിനും പരാതി നൽകി. തുറമുഖവകുപ്പി​െൻറ ഫണ്ട് ഉപയോഗിച്ച് 33 ലക്ഷത്തോളം രൂപ െചലവഴിച്ച് നിർമിച്ച റോഡി​െൻറ ആയുസ്സ് മാസങ്ങൾ മാത്രമായിരുന്നുവെന്നും ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് കരാറുകാർ അഴിമതി നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മുളിയാർ ഗ്രാമസഭകൾ ഇന്നുമുതൽ മുളിയാർ: മുളിയാർ പഞ്ചായത്ത് ഗ്രാമസഭകൾ ഇന്നുമുതൽ 17വരെ നടക്കും. മല്ലം വാർഡ് ഗ്രാമസഭ നാളെ രണ്ടിന് ബോവിക്കാനം എ.യു.പി സ്കൂളിൽ നടക്കും. ഫാഷൻ ഡിസൈനിങ് കോഴ്സ് കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന സൗജന്യ ഡ്രസ് മേക്കിങ് ഫാഷൻ ഡിസൈനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 45നും ഇടയിൽ പ്രായമുള്ള തയ്യൽ അറിയാവുന്ന യുവതികൾക്ക് അപേക്ഷിക്കാം. പരിശീലനം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പേര്, മേൽവിലാസം, ജനന തീയതി, ഫോൺനമ്പർ എന്നിവ അടങ്ങിയ അപേക്ഷ ചൊവ്വാഴ്ചക്ക് മുമ്പായി വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ട് ആനന്ദാശ്രമം പി.ഒ. കാഞ്ഞങ്ങാട്, പിൻ: 671531 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 04672-268240.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.