ഗ്രാമസഭ

കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്തിലെ 2017--18 വാർഷികപദ്ധതി ഗുണഭോക്തൃ തെരഞ്ഞെടുപ്പിനായുള്ള ഈ മാസം ഒമ്പതു മുതൽ 16വരെ നടത്തും. തുക അനുവദിച്ചു കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയമസഭാമണ്ഡലത്തിൽ മടിക്കൈ പഞ്ചായത്തിൽ മേക്കാട്--കൊങ്കോട്--കണ്ണിപ്പാറ റോഡ് ടാറിങ്ങിന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖര​െൻറ എം.എൽ.എ പ്രത്യേക വികസനനിധിയിൽ 3.30 ലക്ഷം രൂപയുടെയും അജാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ജി.വി.എച്ച്.എസ്.എസിൽ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങൾക്കും 1,49,015 രൂപയുടെയും പനത്തടി ഗ്രാമപഞ്ചായത്തിലെ ചാമുണ്ടിക്കുന്ന് ജി.എച്ച്.എസ്.എസിൽ അഞ്ചു കമ്പ്യൂട്ടറും യു.പി.എസും സ്ഥാപിക്കുന്നതിന് 1,35,150 രൂപയുടെയും പദ്ധതികൾക്ക് ജില്ല കലക്ടർ ജീവൻ ബാബു ഭരണാനുമതി നൽകി. മഞ്ചേശ്വരം മണ്ഡലത്തിൽ പി.ബി. അബ്ദുൽ റസാഖ് എം.എൽ.എയുടെ പ്രത്യേക വികസനനിധിയിൽനിന്ന് കുമ്പളപ്പള്ളി ഗ്രാമപഞ്ചായതത്തിൽ ആരിക്കാടി- കുണ്ടാപ്പു റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനും മംഗൽപാടി ഗ്രാമപഞ്ചായത്തിൽ സുന്നിമഹൽ മളങ്കൈ ഗുരുമ ബൈദാല റോഡ് ഡ്രെയ്നേജിനും 4.75 ലക്ഷം രൂപയുടെ പദ്ധികൾക്കും കലക്ടർ ഭരണാനുമതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.