ഇന്ത്യൻ തീരങ്ങളിൽ പുതുതായി മത്സ്യബന്ധന യാനങ്ങൾക്ക് അനുമതി നൽകരുതെന്ന് നിർദേശം

ഇന്ത്യൻ തീരങ്ങളിൽ പുതുതായി മത്സ്യബന്ധന യാനങ്ങൾക്ക് അനുമതി നൽകരുതെന്ന് നിർദേശം കൊച്ചി: ഇന്ത്യൻ സമുദ്രതീരങ്ങളിൽ പുതുതായി മത്സ്യബന്ധന യാനങ്ങൾക്ക് അനുമതി നൽകരുതെന്ന് നിർദേശം. മീൻപിടിത്ത ബോട്ടുകളുടെ ആധിക്യം തടയുന്നതിനാണിത്. സമുദ്ര മത്സ്യമേഖലയുടെ സുസ്ഥിരവികസനത്തിന് തയാറാക്കിയ ദേശീയ വികസനരേഖയിലാണ് ഈ നിർേദശം. ബോട്ടുകൾക്കുപുറമെ, മീൻപിടിത്ത വലകൾക്കും ബോട്ട് നിർമാണശാലകൾക്കും ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്. കടലി​െൻറ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിന് സമുേദ്രാദ്യാനം, സംരക്ഷിത മേഖല എന്നിവ രൂപവത്കരിക്കണം. കടലുമായി ബന്ധപ്പെട്ട പ്രകൃതിലോല പ്രദേശങ്ങളെ ജൈവവൈവിധ്യ പൈതൃകമേഖലകളായി പ്രഖ്യാപിക്കണം. കടൽ പരിസ്ഥിതി സംരക്ഷിക്കേണ്ടതി​െൻറ പ്രാധാന്യം പുതുതലമുറയെ ബോധ്യപ്പെടുത്തുന്നതിന് സമുദ്രപഠനം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും വികസനരേഖ നിർദേശിക്കുന്നു. ചെറുമീനുകളെ പിടിക്കുന്നത് തടയാൻ സി.എം.എഫ്.ആർ.ഐ തയാറാക്കിയ നിയമപ്രകാരം പിടിക്കാവുന്ന കുറഞ്ഞ വലുപ്പം സംബന്ധിച്ച നിയന്ത്രണങ്ങൾ എല്ലാ തീരദേശ സംസ്ഥാനങ്ങളിലും ഒരുപോലെ നടപ്പിൽവരുത്തണം. തീരദേശ മേഖലയിൽ വികസന പദ്ധതികൾ നടപ്പാക്കുന്നതിനുമുമ്പ് മത്സ്യത്തൊഴിലാളി സമൂഹത്തി​െൻറ മുൻകൂർ സമ്മതം നേടിയിരിക്കണം. തീരപരിപാലന നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ല അടിസ്ഥാനത്തിൽ സമിതികൾ രൂപവത്കരിക്കണമെന്നും രേഖ നിർദേശിക്കുന്നു. വികസനരേഖ രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഒഡിഷ പ്ലാനിങ് ആൻഡ് കൺവർജൻസ് അഡീഷനൽ സെക്രട്ടറി പി.കെ. ബിസ്വാൽ, സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ.എ. ഗോപാലകൃഷ്ണൻ, വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഇന്ത്യ േപ്രാഗ്രാം ഡയറക്ടർ ഡോസേജൽ വോറ എന്നിവരാണ് നേതൃത്വം നൽകിയത്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഇന്ത്യയിൽ നടപ്പാക്കുന്നതി​െൻറ ഭാഗമായാണ് വികസനരേഖ തയാറാക്കിയത്. തുടർ നടപടി കൈക്കൊള്ളുന്നതിന് വികസനരേഖ നിതി ആയോഗ് എല്ലാ സംസ്ഥാനങ്ങൾക്കും അയക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.