തെരഞ്ഞെടുപ്പുചെലവ്​: പാർട്ടി കണക്കുകളിൽ പൊരുത്തക്കേട്​

ന്യൂഡൽഹി: കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി, അസം എന്നിവിടങ്ങളിൽ കഴിഞ്ഞവർഷം നടന്ന നിയമസഭതെരഞ്ഞെടുപ്പുകളിൽ വിവിധ പാർട്ടികൾ തെരഞ്ഞെടുപ്പു കമീഷന് സമർപ്പിച്ച വരവുചെലവുകണക്കുകളിൽ പൊരുത്തക്കേട്. ദേശീയപാർട്ടികളുടെ മൊത്തം കണക്കുനോക്കിയാൽ ചെലവിനേക്കാൾ കൂടുതലാണ് വരവ്. പ്രാദേശികപാർട്ടികളുടെ കാര്യത്തിൽ വരവിനേക്കാൾ ചെലവ് കൂടുതലാണ്. വിവിധ സംസ്ഥാനങ്ങളിലായി 25 പ്രാദേശികപാർട്ടികൾ മത്സരിച്ചതിൽ കേരള കോൺഗ്രസ് അടക്കം ഒമ്പതുപാർട്ടികൾ ഇനിയും തെരഞ്ഞെടുപ്പ് വരവുചെലവുകണക്ക് കമീഷനിൽ സമർപ്പിച്ചിട്ടില്ല. ദേശീയപദവിയുള്ള പാർട്ടികൾ സമാഹരിച്ചത് 288 കോടി രൂപയാണെങ്കിൽ ചെലവാക്കിയത് 188 കോടിയാണെന്ന് പഠനത്തിൽ പറയുന്നു. പ്രാദേശികപാർട്ടികൾ സമാഹരിച്ചത് 67 കോടിയും ചെലവാക്കിയത് 213 കോടിയുമെന്നാണ് കണക്ക്. ജനാധിപത്യപരിഷ്കരണങ്ങൾക്കായുള്ള അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് കണക്കുകൾ ക്രോഡീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.