കൊളച്ചേരി പഞ്ചായത്ത്: സി.പി.എം^ബി.ജെ.പി^കോൺഗ്രസ്​ പിന്തുണയിൽ ലീഗ്​ വിമത പഞ്ചായത്ത് പ്രസിഡൻറായി

കൊളച്ചേരി പഞ്ചായത്ത്: സി.പി.എം-ബി.ജെ.പി-കോൺഗ്രസ് പിന്തുണയിൽ ലീഗ് വിമത പഞ്ചായത്ത് പ്രസിഡൻറായി പുതിയതെരു (കണ്ണൂർ): കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫി​െൻറ ഔദ്യോഗിക സ്ഥാനാർഥിയെ പരാജയപ്പെടുത്തി സി.പി.എം---ബി.ജെ.പി--കോൺഗ്രസ് പിന്തുണയോടെ മുസ്ലിംലീഗി​െൻറ വിമത സ്ഥാനാർഥിക്ക് ജയം. മുസ്ലിംലീഗ് വിമത സ്ഥാനാർഥി കെ.എം.പി. സറീനയാണ് അട്ടിമറിയിലൂടെ പഞ്ചായത്ത് പ്രസിഡൻറായത്. മുസ്ലിംലീഗിലെ നിസ്സഹകരണം ആരോപിച്ച് പ്രസിഡൻറ് പദവി കെ.സി.പി. ഫൗസിയ രാജിവെച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. ഔദ്യോഗിക സ്ഥാനാർഥി മുസ്ലിംലീഗിലെ കെ. താഹിറയെ എട്ട് വോട്ടിനെതിരെ ഒമ്പത് വോട്ട് നേടിയാണ് സറീന പരാജയപ്പെടുത്തിയത്. 17 അംഗ ഭരണസമിതിയിൽ മുസ്ലിംലീഗിന് എട്ടും കോൺഗ്രസിലെ മൂന്നും ചേർന്ന് യു.ഡി.എഫിന് 11 സീറ്റുണ്ടായിരുന്നു. സി.പി.എം (മൂന്ന്), സി.പി.ഐ (ഒന്ന്), ഇടതുപക്ഷ അനുകൂല സി.എം.പി (ഒന്ന്) എന്നിങ്ങനെ ഇടതുമുന്നണിക്ക് അഞ്ച് അംഗങ്ങളും ബി.ജെ.പിക്ക് ഒരു മെംബറുമാണുണ്ടായിരുന്നത്. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്ന് രണ്ടുപേരും ബി.ജെ.പിയുടെ ഒരംഗവും ഇടതുപക്ഷത്തോടൊപ്പം ചേർന്നാണ് സറീനയെ വിജയിപ്പിച്ചത്. മൂന്ന് ദിവസം മുമ്പ് ഔദ്യോഗിക സ്ഥാനാർഥിയായ കെ. താഹിറക്ക് വോട്ട് ചെയ്യുന്നതിന് വിപ്പ് നൽകിയത് നേരിട്ട് കൈപ്പറ്റാതിരുന്നതിനെ തുടർന്ന് സറീനയുെട വീടി​െൻറ ചുമരിന് സാക്ഷികളുടെ സാന്നിധ്യത്തിൽ പാർട്ടി വിപ്പ് പതിച്ചിരുന്നു. എന്നിട്ടും സറീന മത്സരരംഗത്തുവന്നു. യു.ഡി.എഫിലെ ഔദ്യോഗിക സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്നതിന് കോൺഗ്രസ് വിപ്പ് നൽകിയതുമില്ല. കോൺഗ്രസിലെ മൂന്നംഗങ്ങളിൽ നിലവിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറായ അനന്തൻ മാസ്റ്റർ ഔദ്യോഗിക സ്ഥാനാർഥിക്ക് പിന്തുണ നൽകി. മറ്റ് രണ്ട് കോൺഗ്രസ് അംഗങ്ങളായ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ പി. ഷറഫുന്നിസയും പി. നഫീസയും സറീനയെ പിന്തുണക്കുകയായിരുന്നു. ഇതോടൊപ്പം ബി.ജെ.പി അംഗവും ചേർന്നതോടെ ഇടതുമുന്നണി പിന്തുണയോടെ സറീന തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലിംലീഗ് പന്ന്യങ്കണ്ടി ശാഖ വനിത വിഭാഗം പ്രസിഡൻറായ കെ.എം.പി. സറീന (34) പന്ന്യങ്കണ്ടി വാർഡ് പ്രതിനിധിയാണ്. കഴിഞ്ഞ ഭരണസമിതിയിൽ പഞ്ചായത്ത് അംഗമായിരുന്നു. റിട്ടേണിങ് ഓഫിസർ വളപട്ടണം സബ് രജിസ്ട്രാർ ഷുക്കൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നേരത്തെ പഞ്ചായത്ത് ഇലക്ഷനുശേഷം ഭരണസമിതി അധികാരത്തിൽ വരുമ്പോൾതന്നെ പ്രസിഡൻറ് സ്ഥാനത്തേക്ക് കെ.എം.പി. സറീനയെ പരിഗണിക്കണമെന്ന് മുസ്ലിംലീഗ് പന്ന്യങ്കണ്ടി ശാഖ പ്രവർത്തകർ പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് നിരാകരിച്ചതാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാൻ കാരണെമന്നും പാർട്ടി തനിക്ക് വിപ്പ് നൽകിയിട്ടില്ലെന്നും സറീന പറഞ്ഞു. മുസ്ലിംലീഗിലെ അധികാര ഹുങ്കാണ് കോൺഗ്രസിലെ ഒരുവിഭാഗം എതിരായി വോട്ട് ചെയ്യാൻ കാരണമായതെന്ന് ആരോപണമുയർന്നു. അതേസമയം, വെറും മൂന്ന് അംഗങ്ങളുള്ള കോൺഗ്രസിലെ മൂന്നുപേർക്കും വൈസ് പ്രസിഡൻറ് പദവിയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പദവിയും നൽകിയിട്ടും വിശ്വാസ വഞ്ചനയും മുന്നണി സംവിധാനത്തെ തകർക്കാനുള്ള ശ്രമവുമാണ് ഉണ്ടായതെന്നും ആരോപണമുയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.