സ്വന്തം വീട്ടിൽ അന്തിയുറങ്ങാനാവാതെ മുഹമ്മദലി യാത്രയായി

ഉരുവച്ചാൽ: റിയാദിൽ തീപ്പൊള്ളലേറ്റ് മരിച്ച കോളയാട് കുന്നുമ്മൽ പനിച്ചിക്കടവത്ത് മുഹമ്മദലി യാത്രയായത് സ്വന്തം വീട്ടിൽ അന്തിയുറങ്ങാനുള്ള മോഹം ബാക്കിയാക്കി. രണ്ട് മാസം മുമ്പ് റിയാദിലെത്തിയ മുഹമ്മദലി ഹോട്ടൽ ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റ് ശുമൈസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരച്ചത്. ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബം ഇപ്പോൾ താമസിക്കുന്നത് കണ്ണവത്ത് വീടിനുവേണ്ടി നിർമിച്ച തറയുടെ ഒരു ഭാഗത്ത് ഷീറ്റിട്ട ഒറ്റമുറിയിൽ. വീടുപണി പൂർത്തിയാക്കാനുള്ള ആഗ്രഹവുമായാണ് മുഹമ്മദലി റിയാദിലെത്തിയത്. ജൂൺ 28ന് സൗദി സമയം രാത്രി 9.30നാണ് മരണം സംഭവിച്ചതെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച രാവിലെ ഒമ്പതിനാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മൃതദേഹം കോളയാട്ടെ വീട്ടിലെത്തിച്ചപ്പോൾ ഒരുനോക്ക് കാണാൻ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമായ വൻ ജനാവലി കാത്തുനിൽക്കുന്നുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.