കമ്പ്യൂട്ടർ കോഴ്സ്

പയ്യന്നൂർ: പയ്യന്നൂർ എൽ.ബി.എസ് സ​െൻററിൽ ആഗസ്റ്റിൽ തുടങ്ങുന്ന പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.സി.എ (എസ്), ഡാറ്റാ എൻട്രി ആൻഡ് ഓഫിസ് ഓട്ടോമേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 04985-208878. തൊഴിൽ പരിശീലനം പയ്യന്നൂർ: ഗവ. വനിത പോളിടെക്നിക്കി​െൻറ കീഴിലുള്ള പദ്ധതിപ്രകാരം വിവിധ സംഘടനകളുമായി സഹകരിച്ച് നടപ്പാക്കുന്ന സൗജന്യ തൊഴിൽപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബ്യൂട്ടീഷൻ (യുവശക്തി ക്ലബ് പലിയേരി കൊവ്വൽ), അപ്പാരൽ ഡിസൈനിങ് (രഞ്ജിനി വായനശാല കാര്യപ്പള്ളി, താവം പബ്ലിക് ലൈബ്രറി), ഡ്രസ് മേക്കിങ് (പഴയങ്ങാടി റോട്ടറി ക്ലബ്), ഫാഷൻ ഡിസൈനിങ് ആൻഡ് അപ്പാരൽ മേക്കിങ് (എ.കെ.ജി വായനശാല, ഏഴിലോട്) എന്നിവിടങ്ങളിലാണ് പരിശീലനം. താൽപര്യമുള്ളവർ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റി​െൻറയും ആധാർ കാർഡി​െൻറയും ബി.പി.എൽ ആണെങ്കിൽ റേഷൻ കാർഡി​െൻറയും പകർപ്പുകൾ സഹിതം ഈ മാസം 15ന് വൈകീട്ട് നാലിനുമുമ്പ് േപാളിടെക്നിക് ഓഫിസിലോ അതത് സ​െൻററുകളിലോ അപേക്ഷ നൽകണം. ഫോൺ: 9847723161, 9847580641.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.