മലയാളത്തിളക്കവും ഹലോ ഇംഗ്ലീഷും മാതൃകാപരം

കാസർകോട്: കഴിഞ്ഞ അധ്യയന വർഷം ജില്ലയിലെ വിദ്യാലയങ്ങളിൽ നടപ്പാക്കിയ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതോത്സവം, ശാസ്േത്രാത്സവം തുടങ്ങിയ പരിപാടികൾ കുട്ടികളുടെ പഠനമികവ് വർധിക്കുന്നതിന് സഹായകമായതായി ജില്ല മോണിറ്ററിങ് ആൻഡ് ഇംപ്ലിമെേൻറഷൻ സമിതി യോഗം വിലയിരുത്തി. വിദ്യാലയങ്ങൾക്ക് പുത്തനുണർവ് പകർന്ന കലാകായിക പ്രവൃത്തിപഠന അധ്യാപകരുടെ നിയമനത്തെ സമിതി അഭിനന്ദിച്ചു. അധ്യയന ദിവസങ്ങളിൽ അധ്യാപകരെ പരിശീലനത്തിൽ വിളിക്കാതെയും ഫെബ്രുവരി മാസത്തോടെ പ്രധാന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്ന വിധത്തിലും ഈ അധ്യയന വർഷത്തിലേക്ക് ചിട്ടപ്പെടുത്തിയ പദ്ധതികൾ ഫലപ്രദമായി നടത്താൻ യോഗം നിർദേശിച്ചു. സമിതി ചെയർമാനായ പി.കരുണാകരൻ എം.പി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ, ജില്ല പഞ്ചായത്ത് അംഗങ്ങൾ, ഡി.ഡി.ഇ ഇ.കെ. സുരേഷ്കുമാർ, ഡയറ്റ് പ്രിൻസിപ്പൽ രാമനാഥൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.വിനോദ്കുമാർ എന്നിവർ പങ്കെടുത്തു. എസ്.എസ്.എ ജില്ല േപ്രാജക്ട് ഓഫിസർ പി.പി.വേണുഗോപാലൻ, േപ്രാഗ്രാം ഓഫിസർമാരായ ഡോ. എം.വി. ഗംഗാധരൻ, ബി.ഗംഗാധരൻ, എം.ഐ.എസ് കോഓഡിനേറ്റർ എ.വി. രജനീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.