ഇരിട്ടി നഗരസഭ കൗൺസിലറെ തെരഞ്ഞെടുപ്പ്​ കമീഷൻ അയോഗ്യനാക്കി

ഇരിട്ടി: ഇരിട്ടി നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച 20ാം വാർഡ് കല്ലേരിക്കലിലെ കൗൺസിലർ മുസ്ലിം ലീഗിലെ എം.പി. അബ്ദുറഹ്മാനെ തെരെഞ്ഞടുപ്പ് കമീഷൻ അയോഗ്യനാക്കി. മുസ്ലിം ലീഗിനെയും യു.ഡി.എഫിനെയും വഞ്ചിച്ച് ഭരണം സി.പി.എമ്മിന് ലഭിക്കാൻ ഇടയാക്കിയെന്നുകാണിച്ച് പാർലമ​െൻററി പാർട്ടി ലീഡർ സി. മുഹമ്മദലി നൽകിയ പരാതിയിലാണ് നടപടി. 33 അംഗ ഇരിട്ടി നഗരസഭയിൽ മുസ്ലിംലീഗിന് 10ഉം കോൺഗ്രസിന് അഞ്ചും ഉൾപ്പെടെ 15 പ്രതിനിധികളാണ് യു.ഡി.എഫിനുള്ളത്. എൽ.ഡി.എഫിന് ഒരു സ്വതന്ത്രൻ ഉൾപ്പെടെ 13ഉം ബി.ജെ.പിക്ക് അഞ്ചും അംഗങ്ങളുണ്ട്. കോൺഗ്രസിലെ പി.വി. മോഹനനെ ചെയർമാനായും മുസ്ലിം ലീഗിലെ പി.കെ. ബൾക്കീസിനെ വൈസ് ചെയർമാനായും തെരഞ്ഞെടുക്കാൻ യു.ഡി.എഫ് ധാരണയായിരുന്നു. ഇരുവർക്കും വോട്ട് ചെയ്യാൻ കോൺഗ്രസും മുസ്ലിംലീഗും അവരുടെ അംഗങ്ങൾക്ക് വിപ്പും നൽകി. എന്നാൽ, ഇതനുസരിക്കാതെ മുസ്ലിംലീഗിലെ എം.പി അബ്്ദുറഹ്മാനും ഇ.കെ. മറിയം ടീച്ചറും ടി.കെ. ഷെരീഫയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഇതോടെ സി.പി.എമ്മിലെ പി.പി. അശോകൻ ചെയർമാനായും കെ.സരസ്വതി വൈസ് ചെയർ പേഴ്സനായും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. വിപ്പ് ലംഘിച്ച എം.പി. അബ്്ദുറഹ്മാനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും മറ്റ് രണ്ടുപേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. വനിത അംഗങ്ങൾ പാർട്ടിയോട് മാപ്പ് അപേക്ഷിക്കുകയും അബ്്ദുറഹ്മാ​െൻറ േപ്രരണയിലാണ് മാറിനിന്നതെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന്, അബ്്ദുറഹ്മാനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുകയായിരുന്നു. 20 വർഷം കീഴൂർ ചാവശ്ശേരി ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു ഇദ്ദേഹം. ഇരിട്ടി നഗരസഭ കൗൺസിലറായി ഒന്നരവർഷം പിന്നിട്ടപ്പോഴാണ് അയോഗ്യനാക്കപ്പെട്ടത്. കമീഷൻ വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് മുസ്ലിംലീഗ് ഇരിട്ടിയിൽ പ്രകടനവും മധുര വിതരണവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.