പ്രതിഷേധ കൂട്ടായ്മ

തളിപ്പറമ്പ്: റവന്യൂ ജീവനക്കാരുടെ ആത്മവീര്യം തകര്‍ക്കാനുള്ള ശ്രമത്തില്‍ നിന്ന് വിജിലന്‍സ് പിന്തിരിയണമെന്നാവശ്യപ്പെട്ടും അനാവശ്യമായ വിജിലന്‍സ് പരിശോധനയില്‍ പ്രതിഷേധിച്ചും റവന്യൂ ജീവനക്കാര്‍ തളിപ്പറമ്പ് താലൂക്ക് ഓഫിസിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ കേരള എൻ.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.വി. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ്.പ്രസിഡൻറ് പി.സി. സാബു, ജില്ല ജോ.സെക്രട്ടറി കെ.വി. മഹേഷ്, പി.വി. വിനോദ്, കെ.വി. പ്രകാശ്ബാബു, എ. കല്‍പ്പന തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് കെ. അബ്ദുൽ കരീം, ജെന്നിഫര്‍ വര്‍ഗീസ്, കെ.വി. അശോകന്‍, കെ. കമലാക്ഷന്‍, എം.കെ. മധുസൂദനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.