അരയാൽമരം പൊട്ടിവീണ് ഏഴ് വൈദ്യുതിത്തൂണുകൾ തകർന്നു

നീലേശ്വരം: ശക്തമായ കാറ്റിലും മഴയിലും പടുകൂറ്റൻ അരയാൽമരം പൊട്ടിവീണ് ഏഴു വൈദ്യുതിത്തൂണുകൾ തകർന്നു. ഇതോടെ, നീലേശ്വരം നഗരത്തിലെ വൈദ്യുതിബന്ധം മണിക്കൂേറാളം ഇല്ലാതായി. പടിഞ്ഞാറ്റം കൊഴുവൽ വായനശാലക്ക് മുന്നിലുള്ള കാലപ്പഴക്കംചെന്ന അരയാൽ മരത്തി​െൻറ വലിയ കൊമ്പുകളാണ് പൊട്ടി റോഡിൽ വീണത്. ഇതോടെ മൂലപ്പള്ളി, കിഴക്കം കൊഴുവൽ പടിഞ്ഞാറ്റം ഭാഗങ്ങളിലെ ഗതാഗതവും സ്തംഭിച്ചു. ഈ സമയം വാഹനങ്ങൾ റോഡിൽ ഇല്ലാത്തത് വൻ അപകടം ഒഴിവായി. വൈദ്യുതിവകുപ്പ് അധികൃതർ എത്തി മണിക്കൂറോളം പ്രയത്നിച്ചാണ് ഗതാഗതവും വൈദ്യുതിയും പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.