തകർന്ന സ്ലാബ്​ ഓട്ടോ തൊഴിലാളികൾ മാറ്റിസ്ഥാപിച്ചു

തൃക്കരിപ്പൂർ: ടൗണിലെ ഓവുചാലിന് മുകളിലെ തകർന്ന കോൺക്രീറ്റ് സ്ലാബുകൾ ഓട്ടോ തൊഴിലാളികൾ മാറ്റിയിട്ടു. മത്സ്യമാർക്കറ്റിന് സമീപവും വെള്ളാപ്പ് റെയിൽവേ ഗേറ്റിന് കിഴക്കുഭാഗത്തുമാണ് സ്ലാബുകൾ സ്ഥാപിച്ചത്. ടൗണിൽ പലഭാഗങ്ങളിലായി തകർന്ന കോൺക്രീറ്റ് സ്ലാബുകൾ കാൽനടക്കാർക്ക് ഭീഷണിയുയർത്തുന്നത് തൊഴിലാളികൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇവ മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികൾ നിരവധി തവണ തൃക്കരിപ്പൂർ പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. പഞ്ചായത്ത് പ്രസിഡൻറിനെ നേരിട്ട് വിഷയത്തി​െൻറ ഗൗരവം അറിയിച്ചിരുന്നുവെങ്കിലും അനുകൂലമായ നടപടിയുണ്ടായില്ലെന്ന് ഓട്ടോ തൊഴിലാളികൾ പറഞ്ഞു. തുടർന്നാണ് തൊഴിലാളികൾ മുന്നിട്ടിറങ്ങിയത്. പഞ്ചായത്ത് ഓഫിസിന് മുന്നിൽ വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന സ്ലാബുകളാണ് തകർന്നവക്ക് പകരം ഉപയോഗിച്ചത്. വിവിധ ട്രേഡ് യൂനിയൻ നേതാക്കളായ പി.എ. റഹ്മാൻ, എം.പി. ബിജീഷ്, കെ. ബാലചന്ദ്രൻ, ടി. പത്മനാഭൻ, എം.വി. അഷറഫ്, ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.