അനധികൃത പരസ്യ ബോർഡുകൾക്കെതിരെ നടപടി

കണ്ണൂർ: കണ്ണൂർ കോർപറേഷൻ പരിധിയിലെ വരുന്നു. നഗരത്തിലെ ഒേട്ടറെ സ്ഥലങ്ങളിലാണ് അനധികൃതമായി സ്ഥാപിച്ച പരസ്യ ബോർഡുകൾ കാഴ്ചമറക്കുന്നത്. ഒേട്ടറെ അപകടങ്ങൾക്കും ഇത്തരം ബോർഡുകൾ കാരണമായിരുന്നു. പൊതുസ്ഥലവും ആസ്തികളും കൈയേറി തടസ്സങ്ങൾ സൃഷ്ടിക്കുന്നതും അപകടകരമായും സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ വെള്ളിയാഴ്ചക്കകം അടിയന്തരമായി നീക്കണമെന്നാണ് കോർപറേഷൻ അറിയിച്ചു. ബോർഡുകൾ നീക്കിയില്ലെങ്കിൽ അധികൃതർതന്നെ ഇവ നീക്കാൻ മുന്നിട്ടിറങ്ങും. ഇവ സ്ഥാപിച്ചിട്ടുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കണ്ണൂർ കോർപറേഷൻ സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.