ജില്ലയിൽ രണ്ടുപേർക്കുകൂടി എച്ച്​1 എൻ1

കണ്ണൂർ: രോഗം സ്ഥിരീകരിച്ചു. ഇന്നലെ പനിബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 1967 പേരിൽ മൂന്നുപേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇൗ വർഷം എച്ച്1 എൻ1 ബാധിച്ചവരുടെ ആകെ എണ്ണം 50 ആയി. വിവിധതരത്തിലുള്ള പനിയും മറ്റ് പകർച്ചവ്യാധികളും വ്യാപിച്ചതും സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരംകൂടിയായതോടെ ജില്ല ആശുപത്രി ഉൾെപ്പടെയുള്ള സർക്കാർ ആശുപത്രികളിൽ രോഗികളുെട തിരക്ക് വർധിച്ചിട്ടുണ്ട്. ജില്ല ആശുപത്രിയിൽ ആധുനിക സജ്ജീകരണങ്ങേളാടെയുള്ള ട്രോമാകെയർ, മോർച്ചറി, പുതിയ ബ്ലോക്കി​െൻറ നിർമാണപ്രവൃത്തി ഉൾെപ്പടെയുള്ളവ ആരംഭിച്ചതോടെ പനിബാധിതരായി ആശുപത്രിയിലെത്തിയവരുടെ ദുരിതം ഇരട്ടിയായിട്ടുണ്ട്. അതേസമയം, നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന പുതിയ ബ്ലോക്കിൽ പ്രവർത്തിച്ചുവന്ന സ്ത്രീകളുടെ പനി വാർഡ് ഇന്നലെ മറ്റൊരു ബ്ലോക്കിലേക്ക് മാറ്റി ആവശ്യമായ സൗകര്യങ്ങളൊരുക്കിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. നിലവിൽ 26 പുരുഷന്മാരും 15 സ്ത്രീകളും ആറു കുട്ടികളുമുൾെപ്പടെയുള്ള പനിബാധിതരെയാണ് ജില്ല ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുള്ളത്. അഡ്മിറ്റ് ചെയ്ത രോഗികളിൽ ഭൂരിപക്ഷവും സ്വന്തംനിലയിൽ കൊതുകുവല ഉൾെപ്പടെയുള്ള സജ്ജീകരണങ്ങളൊരുക്കിയാണ് ആശുപത്രികളിൽ കഴിച്ചുകൂട്ടുന്നത്. ജില്ല ആശുപത്രി കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും പനിബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നതായാണ് കണക്കുകളിൽനിന്ന് വ്യക്തമാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.