നവീകരിച്ച റീഡിങ്​ റൂം ഉദ്ഘാടനം

കേളകം: സ​െൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ഗീവർഗീസ് കോർ എപ്പിസ്കോപ്പ ആത്തുങ്കൽ മെമ്മോറിയൽ ലൈബ്രറി, റീഡിങ് റൂം കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു. മൂന്നു ലക്ഷം രൂപ ചെലവിട്ടാണ് ജനപങ്കാളിത്തത്തോടെ ലൈബ്രറി നവീകരിച്ചത്. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണൻ അധ്യക്ഷത വഹിച്ചു. ഫോട്ടോ അനാച്ഛാദനം ഫാ. വർഗീസ് പടിഞ്ഞാറെക്കര നിർവഹിച്ചു. ഫാ. വർഗീസ് കുറ്റിപ്പുഴ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. റെജി ജോൺ മാരിയിൽ, വർഗീസ് ജോസഫ്, ശാന്ത രാമചന്ദ്രൻ, എസ്.ടി. രാജേന്ദ്രൻ, ഫാ. എൽദോ ജോൺ, പി.ജെ. വിജി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.